Saturday, September 7, 2024

HomeUncategorizedപയ്യോളി എക്സ്പ്രസ്സ് ആവശ്യപ്പെട്ടു; പയ്യോളിയിൽ സ്പെഷ്യൽ ‍ട്രെയിനിന് സ്റ്റോപ്പ്!

പയ്യോളി എക്സ്പ്രസ്സ് ആവശ്യപ്പെട്ടു; പയ്യോളിയിൽ സ്പെഷ്യൽ ‍ട്രെയിനിന് സ്റ്റോപ്പ്!

spot_img
spot_img

ന്യൂഡൽഹി: കേരളത്തിൽ പുതിയതായി അനുവദിച്ച സ്പെഷൽ എക്സ്പ്രസ് ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പി.ടി ഉഷ എംപിയെ അറിയിച്ചു. ലബാറിലെ ട്രെയിൻ യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് കേന്ദ്രസർക്കാർ പുതിതായി അനുവദിച്ച സ്പെഷൽ ട്രെയിയിനിന് പയ്യോളിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ മാസം 29 ന് കേന്ദ്ര റെയിൽവേ മന്ത്രിയെ പിടി ഉഷ നേരിൽ സന്ദർശിച്ചിരുന്നു. വിഷയത്തിൽ മന്ത്രി ഉറപ്പു തരികയും ചെയ്തിരുന്നു.

ഇതിനേതുടർന്ന് റെയിൽവേ ജനറൽ മാനേജർക്കും പാലക്കാട് ഡിആർഎംമ്മിന് നിർദേശം നൽകുകയും സാധ്യത പഠനം പൂർത്തിയാക്കി ഇന്നലെ സ്റ്റോപ്പ് അനുവദിക്കുകയുമായിരുന്നു. പയ്യോളിയിൽ രാവിലെ 8.57 നും , വൈകിട്ട് 6.12 നും ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്ന സ്പെഷൽ എക്സ്പ്രസ് (06031/06032) സർവ്വീസുകൾക്കാണ് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ട്രെയിൻ അടുത്ത ദിവസം മുതൽ തന്നെ പയ്യോളിൽ നിർത്തിത്തുടങ്ങും. ജന്മനാട്ടിൽ സ്റ്റോപ്പ് അനുവദിച്ച് നൽകിതിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര റെയിൽ മന്ത്രിക്കും പിടി ഉഷ എംപി നന്ദി അറിയിച്ചു.

കോഴിക്കോട് നിന്ന് കേരളത്തിന് പുറത്തേക്ക് വന്ദേ ഭാരത് സർവീസിനായുള്ള അഭ്യർത്ഥനയും പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. പയ്യോളി സ്റ്റോപ്പ് അനുവദിക്കുന്നത് വഴി കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയായ പേരാമ്പ്ര ഉൾപ്പടെ മണിയൂർ, പയ്യോളി ,തുറയൂർ, മറ്റ് സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഇത് ഉപകാരപ്രദമാകും. കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളായ പേരാമ്പ്ര ഉൾപ്പടെ മണിയൂർ, പയ്യോളി ,തുറയൂർ, മറ്റ് സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് യാത്രക്കാർക്കാണ് പയ്യോളിയിൽ സ്റ്റോപ്പ് അവതരിപ്പിക്കുന്നത് ഉപകാരപ്രദം ആകുക. ഒപ്പം പയ്യോളി തിക്കോടി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും ആവശ്യപ്പെട്ടത് പരിഗണനയിൽ ഉണ്ടെന്നും മന്ത്രി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments