തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.
എല്‍.ഡി.എഫിന്‍റെ ഭരണത്തുടര്‍ച്ച തടയാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. വ്യാജകഥകള്‍ ചമച്ചു. എന്നിട്ടും എല്‍.ഡി.എഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. മ
ീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിന്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സ്വാതന്ത്ര്യ ദിനം സി.പി.എം ആഘോഷിച്ചത് മാധ്യമങ്ങള്‍ മറ്റു തരത്തില്‍ ചിത്രീകരിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് മറച്ചുവക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
പി. ജയരാജനും സഹദേവനുമെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്ലാം മാധ്യമസൃഷ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.