Sunday, September 8, 2024

HomeUncategorizedഅപമാനിക്കരുത് ,പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ട: ചെന്നിത്തല

അപമാനിക്കരുത് ,പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ട: ചെന്നിത്തല

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ടെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ഒരു സ്ഥാനവും വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

എ.ഐ.സി.സിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം ചോദിച്ചിട്ടുമില്ല തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു. എ.ഐ.സി.സി പുന:സംഘടനയില്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

അതിനിടെ, നിയമസഭ കയ്യാങ്കളി കേസിലെ തടസ്സഹരജി കോടതി തള്ളി. രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും നല്‍കിയ ഹരജികളാണ് തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയത്. കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി.ജലീല്‍ തുടങ്ങിയവര്‍ നല്‍കിയ വിടുതല്‍ ഹരജിക്കെതിരെയാണ് തടസ്സഹരജി നല്‍കിയത്.

കേസില്‍ വിടുതല്‍ ഹരജി തള്ളി വിചാരണ നടപടികളിലേക്ക് നീങ്ങണമെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ വാദം കൂടി പരിഗണിക്കണമെന്നുമായിരുന്നു തടസ്സ ഹരജിയിലെ വാദം. ഇക്കാര്യത്തില്‍ അഭിഭാഷക പരിഷത്താണ് തടസ്സ ഹരജി നല്‍കിയത്. രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്.

കേസില്‍ സ്‌പെഷ്യല്‍ പബ്ബിക് പ്രോസിക്യുട്ടറെ നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. തടസ്സ ഹരജി നല്‍കാന്‍ ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ക്ക് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം

എന്നാല്‍, കേസുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ അപേക്ഷ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments