അനിൽ മറ്റത്തികുന്നേൽ
ചിക്കാഗോ: മലയാള മാധ്യമ രംഗത്തെ ഏറ്റവും മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ കെ.എൻ.ആർ.നമ്പൂതിരിയുടെ സാന്നിധ്യം ഇത്തവണത്തെ ചിക്കാഗോ IPCNA മീഡിയാ കോണ്ഫറന്സിനൊരു മുതൽക്കൂട്ടാകും. അര നൂറ്റാണ്ടോളം നീണ്ട മാധ്യമ പ്രവർത്തനത്തിന്റെ അനുഭവജ്ഞാനവും , തീഷ്ണതയും വിവേകവും നിറഞ്ഞ അദ്ദേഹത്തിന്റെ സാന്നിധ്യം ഇത്തവണത്തെ മീഡിയാ കോണ്ഫ്രന്സിനെ മികച്ച ഒരു നിലവാരത്തിലേക്ക് എത്തിക്കും എന്നുറപ്പാണ്.
1976ല്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായി മാധ്യമ പ്രവർത്തനം തുടങ്ങിയ കെ. എന്‍. ആര്‍. നമ്പൂതിരി, കോട്ടയം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2017ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗ്രേഡില്‍ സ്പോര്‍ട്സ് എഡിറ്റര്‍ ആയി വിരമിച്ചു.
രണ്ട് ഏഷ്യന്‍ ഗെയിംസ് (ഡല്‍ഹി 1982, ബെയ്ജിങ് 1990), ഒളിമ്പിക്സ് (സിഡ്നി 2000), സാഫ് ഗെയിംസ് (കൊല്‍ക്കത്ത 1986), ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം (1997), ഷാര്‍ജ കപ്പ് ക്രിക്കറ്റ് , വിംബിള്‍ഡണ്‍ ടെന്നിസ് (2016) തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തു.
സ്പോര്‍ട്സ് പേജില്‍ പെനാല്‍റ്റി പോയിന്റ് എന്ന കോളം കൈകാര്യം ചെയ്തുകൊണ്ട് ഏറെ പ്രശ്മാസ് പിടിച്ചു പറ്റിയിരുന്നു. 1990 ഏഷ്യന്‍ ഗെയിംസ് റിപ്പോര്‍ട്ടിങ്ങിന് ഏഷ്യന്‍ സ്‌പോര്‍ട്‌സ്ജേര്ണലിസ്റ്റ്‌സ് ഫെഡറേഷന്റെയും ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിയുടെയും സംയുക്ത പുരസ്‌കാരം നേടി. 2017ല്‍ ജന്മഭൂമി ദിനപ്പത്രത്തിന്റെ റസിഡന്റ് എഡിറ്ററായും, 2019 മുതൽ എഡിറ്ററായും സേവനം ചെയ്തു വരുന്നു..
വൈവിധ്യമാർന്ന പരിപാടികളോടെ ആസൂത്രണം ചെയ്തുവരുന്ന മീഡിയ കോൺഫ്രൻസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി www.indiapressclub.org