അബുദാബി: കോവിഡ് കാലത്തും ജീവിക്കാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇക്ക് മൂന്നാം സ്ഥാനം. ബ്ലൂംബര്‍ഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് രാജ്യം മികച്ച നേട്ടം കൈവരിച്ചത്.
സൗദി 15ാം സ്ഥാനത്താണ്. കോവിഡ് പ്രതിരോധത്തിന് വിവിധ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികളും സാമ്പത്തിക മേഖല തിരിച്ചുവന്നതും കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്. അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
കോവിഡ് മരണങ്ങള്‍ കുറഞ്ഞതും ഉയര്‍ന്ന വാക്‌സിനേഷന്‍ തോതുമാണ് യുഎഇക്കു തുണയായത്. മേയ്, ജൂണ്‍ മാസങ്ങളില്‍ കൂടിയ കോവിഡ് അതിവേഗം നിയന്ത്രണവിധേയമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.