Sunday, September 8, 2024

HomeUncategorizedമണിപ്പൂര്‍ സംഘര്‍ഷത്തിന് ഫണ്ട് നല്‍കുന്നത് ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും ഭീകരസംഘടനകളെന്ന് എന്‍ഐഎ

മണിപ്പൂര്‍ സംഘര്‍ഷത്തിന് ഫണ്ട് നല്‍കുന്നത് ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും ഭീകരസംഘടനകളെന്ന് എന്‍ഐഎ

spot_img
spot_img

മണിപ്പൂര്‍ സംഘര്‍ഷാവസ്ഥയ്ക്ക് പിന്നില്‍ വിദേശ ശക്തികളാണെന്ന് എന്‍ഐഎ. സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലാദേശും മ്യാന്‍മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്ന് എന്‍ഐഎ കണ്ടെത്തല്‍. ബംഗ്ലാദേശും മ്യാന്‍മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ഗ്രൂപ്പുകള്‍ വംശീയ കലാപത്തിനായി ഇന്ത്യയിലെ ഭീകര സംഘടനകളുമായി ഗൂഢാലോചന നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ചുരാചന്ദ്പൂരില്‍ നിന്ന് മിന്‍ലുന്‍ ഗാംഗ്‌ടെ എന്ന വ്യക്തിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. മണിപ്പൂര്‍ പൊലീസുമായി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മിന്‍ലുന്‍ അറസ്റ്റിലായത്.

ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയില്‍ എത്തിച്ചു. മണിപ്പൂരിലെ നിരോധിത സംഘടനയായ പിഎല്‍എയുടെ ഓപ്പറേറ്റര്‍ ആണ് സെമിന്‍ലുന്‍ ഗാംഗ്‌ടെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments