കോവിഡ് വാക്‌സീന്‍ എടുത്ത് കോടീശ്വരിയായിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ ജോവാന്‍ ഷു എന്ന 25കാരി. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കായി അധികൃതര്‍ ഏര്‍പ്പെടുത്തിയ ദ് മില്യണ്‍ ഡോളര്‍ വാക്‌സ് അലയന്‍സ് ലോട്ടറിയുടെ പ്രധാന സമ്മാന ജേതാവായിരുന്നു ജോവാന്‍. സമ്മാനത്തുകയായി ലഭിച്ചതാകട്ടെ ഒരു മില്യന്‍ ഡോളറും. അതായത് 7. 4 കോടി രൂപ.
ഓസ്‌ട്രേലിയക്കാരെ വാക്‌സിനെടുപ്പിക്കാന്‍ ഒരു സ്വകാര്യ സ്ഥാപനം തയ്യായാറാക്കിയ പദ്ധതിയായ ‘ദ് മില്യണ്‍ ഡോളര്‍ വാക്‌സ് അലയന്‍സ് ലോട്ടറി’ പദ്ധതിക്ക് മികച്ച പ്രതികരണമാണഅ കിട്ടിയത്. മൂന്ന് ദശലക്ഷത്തോളം പേര്‍ വാക്‌സിനെടുത്ത് നറുക്കെടുപ്പില്‍ ഭാഗ്യം തേടിയിരുന്നു. എന്നാല്‍ ഒടുവില്‍ ഭാഗ്യം തേടിയെത്തിയതാകട്ടെ ജോവാനെയും.
കോടീശ്വരിയായി മാറിയ ചൈനീസ് വംശജയായ യുവതിക്ക് വലിയ പദ്ധതികള്‍ മനസിലുണ്ട്. ചൈനീസ് പുതുവര്‍ഷത്തില്‍ കുടുംബത്തെ ബിസിനസ് ക്ലാസ് ടിക്കറ്റില്‍ ഓസ്‌ട്രേലിയയില്‍ കൊണ്ടുവരണമെന്നാണ് ജോവാന്‍ ആഗ്രഹിക്കുന്നത്. അതിര്‍ത്തികള്‍ തുറന്നാല്‍ മാതാപിതാക്കളെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിക്കണമെന്നും ആഗ്രഹമുണ്ട്.
കുടുംബത്തിനായി ചെലവഴിച്ച ശേഷം ബാക്കി പണം എവിടെയെങ്കിലും നിക്ഷേപിക്കണമെന്നും സഹായം ആവശ്യമുള്ളവരെ സഹായിക്കുമെന്നും ജോവാന്‍ പറയുന്നു. മില്യന്‍ ഡോളര്‍ വാക്‌സ് അലയന്‍സ് ലോട്ടറിയില്‍ ആയിരം ഡോളറിന്റെ 100 ഗിഫ്റ്റ് കാര്‍ഡുകളും ആളുകള്‍ക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്.