അബുദാബി: രാത്രിയില്‍ സുരക്ഷിതമായി നടക്കാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന ബഹുമതി യുഎഇയ്ക്ക്. ക്രമസമാധാന സൂചികയില്‍ രണ്ടാം സ്ഥാനവുമുണ്ട്. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയിലാണ് മികവ് തെളിയിച്ചത്.
സര്‍വേയില്‍ പങ്കെടുത്ത 95% പേര്‍ യുഎഇയെ അനുകൂലിച്ചപ്പോള്‍ 93% പേര്‍ പിന്തുണച്ച നോര്‍വേയാണ് രണ്ടാം സ്ഥാനത്ത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റിനാണ് യുഎഇയ്ക്ക് (93) ഒന്നാം സ്ഥാനം നഷ്ടമായത്. 94 പോയിന്റു നേടിയ നോര്‍വേയാണ് ഒന്നാമത്. സ്വന്തം സുരക്ഷയും നിയമവാഴ്ചയിലുള്ള വിശ്വാസത്തെയും കുറിച്ച് ജനാഭിപ്രായമനുസരിച്ചാണ് സൂചിക തയാറാക്കിയത്.
ഒക്ടോബറില്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റി പുറത്തിറക്കിയ വിമന്‍, പീസ്, സെക്യൂരിറ്റി സൂചികയിലും യുഎഇ (98.5%) ഒന്നാമതെത്തിയിരുന്നു. സിംഗപ്പൂര്‍ (96.9%) ആയിന്നു രണ്ടാം സ്ഥാനത്ത്. ഈ വര്‍ഷം നമ്പിയോ നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത 10 നഗരങ്ങളുടെ പട്ടികയില്‍ അബുദാബി, ദുബായ്, ഷാര്‍ജ എമിമേറ്റുകള്‍ ഇടംപിടിച്ചിരുന്നു.