Friday, November 8, 2024

HomeNewsKeralaസംസ്ഥാനത്ത് വാഹന പരിശോധനയിൽ ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ കോപ്പി മതി

സംസ്ഥാനത്ത് വാഹന പരിശോധനയിൽ ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ കോപ്പി മതി

spot_img
spot_img

സംസ്ഥാനത്ത് ഇനിമുതൽ വാഹനമോടിച്ച് യാത്ര ചെയ്യുന്നതിന് ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിന്‍റ് കോപ്പികയ്യിൽ കരുതേണ്ടതില്ല. പൊലീസും മോട്ടാർ വഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന വാഹന പരിശോധനയ്ക്കിടെ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ഹാജരാക്കിയാൽ മതിയാകും.

ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിവിസി കാർഡിലാണ് ചെയ്തു നൽകുന്നത്. ഇതു ഡിജിറ്റൽ ആക്കണെമെന്നാവാശ്യപ്പെട്ട് ഗതാഗത കമ്മിഷണർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റലാക്കിമാറ്റാനുള്ള തീരുമാനം എടുത്തത്. എൻഎഐസി സാരഥിയിൽ കയറി  ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിന്റെടുക്കാം. ഡിജി ലോക്കറൽ സൂക്ഷിച്ച കോപ്പിയായാലും മതി.

ഡിജിറ്റൽ ഡ്രൈവിഗ് ലൈസൻസിന്റെ ഫീസ് ഘടനയും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ലേണേഴ്സ് ലൈസൻസിന് 150 രൂപയും പുതിയ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് 200 രൂപയും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് 300 രൂപയും ലേണേഴ്സ് ടെസ്റ്റിന് 50 രൂപയുമാണ് ഫീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments