Tuesday, April 1, 2025

HomeNewsIndiaമൂന്ന് മണിക്കൂറോളം നിർത്തി; റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

മൂന്ന് മണിക്കൂറോളം നിർത്തി; റാഗിങ്ങിനിടെ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

spot_img
spot_img

റാഗിങ്ങിന്റെ ഭാഗമായി സീനിയർ വിദ്യാർത്ഥികൾ മൂന്നു മണിക്കൂറോളം നിൽക്കാൻ പറഞ്ഞ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ പത്താൻ ജില്ലയിലെ ധർപൂരിലുള്ള ജിഎംഇആർഎസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിലിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായ അനിൽ മേധാനിയ ആണ് മണിക്കൂറുകളോളം നിന്നതിനെ തുടർന്ന് കുഴഞ്ഞുവീഴുകയും ഹോസ്റ്റലിൽ വെച്ച് മരണപ്പെടുകയും ചെയ്തത്. കുഴഞ്ഞുവീണ ഉടനെ വിദ്യാർത്ഥികൾ അനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അനിൽ മരിച്ചിരുന്നു എന്ന് ഡീനായ ഹാർദിക് ഷാ പറഞ്ഞു. കോളേജിലെ ആൻറി റാഗിംഗ് കമ്മിറ്റി സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡീൻ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിയുടെ മൃതശരീരം പോസ്റ്റ്മാർട്ടത്തിനായി അയച്ചു. അപകടമരത്തിന് ഒരു കേസ് രജിസ്റ്റർ ചെയ്തതായി ബലിസാന പോലീസ് അറിയിച്ചു.

മൂന്നു മണിക്കൂറോളം ഒന്നാംവർഷ വിദ്യാർഥികളെ ഓരോരുത്തരായി നിർത്തി സ്വയം പരിചയപ്പെടുത്താൻ സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതായും അതിനിടെയാണ് തങ്ങളിൽ ഒരാൾ കുഴഞ്ഞു വീണതെന്നും സംഭവം വിശദീകരിച്ച് ഒരു ഒന്നാംവർഷ വിദ്യാർഥി പറഞ്ഞു.എട്ട് പേരടങ്ങുന്ന സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗിങ്ങ് നടത്തിയത്.

തങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും നീതി ലഭിക്കണമെന്ന് മരിച്ച വിദ്യാർത്ഥിയുടെ കുടുംബം ആവശ്യപ്പെട്ടു. മരണ കാരണം എന്തെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നു കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments