കീവ് : യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്കി പോളണ്ടിലെത്തി പ്രസിഡന്റ് ആന്‍ഡ്രെ ഡൂഡയുമായി കൂടിക്കാഴ്ച നടത്തി.
വ്യാഴാഴ്ചത്തെ യു.എസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് സെലെന്‍സ്കി പോളണ്ടിലെത്തിയത്. കൂടിക്കാഴ്ചക്കിടെ ഈ വര്‍ഷത്തെ സംഭവവികാസങ്ങളും നയതന്ത്ര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തെന്ന് സെലെന്‍സ്കി പറഞ്ഞു.
യുക്രെയിന്‍ ജനതയ്ക്ക് നല്‍കുന്ന പിന്തുണയ്ക്ക് സെലെന്‍സ്കി പോളണ്ടിന് നന്ദിയറിയിച്ചു. ഡൂഡയുമായി രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കൊടുവില്‍ സെലെന്‍സ്കി ഇന്നലെ കീവില്‍ തിരിച്ചെത്തി.