വാഷിങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജനുവരിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ച് വൈറ്റ് ഹൗസ്. ജനുവരി 9 മുതല്‍ 12 വരെ നടക്കുന്ന ഇറ്റലിവത്തിക്കാന് സന്ദര്‍ശത്തിനിടെയാകും കൂടിക്കാഴ്ച. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുന്‍പുള്ള അന്താരാഷ്ട്ര യാത്രയായിരിക്കും ഇതെന്നും ഓഫിസ് വ്യക്തമാക്കി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ കാണുന്നതും പരിഗണനയിലുണ്ട്. ജനുവരി പത്തിനാകും ഫ്രാന്‍സിസ് മാര്‍പാപ്പയെ ബൈഡന് കാണുക.
റോമന്‍ കത്തോലിക്കാ വിശ്വാസിയായ ബൈഡന് ഈ വര്‍ഷമാദ്യം ഇറ്റലിയില്‍ വെച്ച് ഗ്രൂപ്പ് ഓഫ് സെവന് ലീഡര്‍മാരുടെ യോഗത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ ലോക സമാധാനം സംബന്ധിച്ച് മാര്‍പാപ്പയുമായി പ്രസിഡന്റ് ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ജനുവരി 20നാണ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണം.