Sunday, December 22, 2024

HomeNewsIndiaകുവൈറ്റിൽ മഹാഭാരതത്തിന്‍റെയും രാമായണത്തിന്റെയും അറബി വിവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

കുവൈറ്റിൽ മഹാഭാരതത്തിന്‍റെയും രാമായണത്തിന്റെയും അറബി വിവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

spot_img
spot_img

രണ്ടുദിവസം നീണ്ടുനിൽക്കുന്ന കുവൈറ്റ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തവരുമായി കൂടി കാഴ്ച നടത്തി. മഹാഭാരതവും രാമായണവും അറബിഭാഷയിലേക്ക് വിവർത്തനം ചെയ്തവരും കൂവൈറ്റ് പൌരൻമാരുമായ അബ്ദുള്ള അൽ ബറൂൺ, അബ്ദുൾ ലത്തീഫ് അൽ നെസെഫ് എന്നിവരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. രണ്ട് ഇതിഹാസങ്ങളുടെയും അറബിക് വിവർത്തനങ്ങളളുടെ പ്രതികളിൽ പ്രധാനമന്ത്രി ഒപ്പിടുകയും ചെയ്തു.

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവർത്തകരെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും. രണ്ടു ഇതിഹാസങ്ങളും അറബിയിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ഇരുവരുടെയും പരിശ്രമം അഭിനന്ദാർഹമാണെന്നും ഇത് ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള ജനപ്രീതി ഉയർത്തി കാട്ടുകയാണെന്നും മോദി എക്സില്‍ പങ്കുവച്ച പോസ്റ്റിലൂടെ പറഞ്ഞു.

രണ്ടുദിവസത്തെ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യൻ പ്രവാസികളിൽ നിന്നും ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ക്ഷണ പ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശനത്തിൽ കുവൈറ്റിൽ നടക്കുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിലും നരേന്ദ്രമോദി പങ്കെടുത്തു. 43 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. 1981ൽ ഇന്ദിരാഗാന്ധിയാണ് ഇത്തരം ഒരു സന്ദർശനം അവസാനമായി നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments