Thursday, November 7, 2024

HomeUS Malayaleeപ്രകാശിതരാകുക, ക്രിസ്തുവില്‍ വസിക്കുക: ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ

പ്രകാശിതരാകുക, ക്രിസ്തുവില്‍ വസിക്കുക: ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ

spot_img
spot_img

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ : ആശങ്ക ഉയര്‍ത്തുന്ന ജീവിതസാഹചര്യങ്ങളില്‍ കൂടി കടന്നു പോകുന്ന നാം ദൈവത്തിലുള്ള ആശ്രയത്തില്‍ പൂര്‍ണ വിശ്വാസത്തോടെ ജീവിതത്തെ ക്രമപ്പെടുത്തി പുതുവത്സരത്തെ സ്വീകരിക്കണമെന്ന് മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പ പുതുവത്സര സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (ഐപിഎല്‍) ജനുവരി 4 ന് ചൊവ്വാഴ്ച വൈകീട്ട് നടന്ന 399-മത് പ്രയര്‍ മീറ്റിംഗില്‍ (ടെലികോണ്‍ഫറന്‍സ്) തിരുവചന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു തിരുമേനി. ഉണരുക, വിശുദ്ധ ജീവിതം നയിക്കുക, പ്രകാശിതരാകുക, ക്രിസ്തുവില്‍ വസിക്കുക, ദൈവത്തിങ്കലേക്കു നോക്കി ജീവിതം സുഗമമാക്കുക – തിരുമേനി സന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു.

റവ. അജു ഏബ്രഹാമിന്റെ (ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. വത്സാ മാത്യു (ഹൂസ്റ്റണ്‍) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു .ഐപിഎല്‍ കോര്‍ഡി നേറ്റര്‍ സി വി സാമുവേല്‍ ആമുഖ പ്രസംഗം നടത്തി. കഴിഞ്ഞ് 399 ആഴ്ചകള്‍ തുടര്‍ച്ചയായി പ്രെയര്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തില്‍നിന്നും അളവില്ലാത്ത ലഭിച്ച നന്മകള്‍ ഒന്നുകൊണ്ടു മാത്രമാണെന്നും ഒരു പുതുവര്‍ഷം കൂടെ ആയുസ്സില്‍ അനുവദിച്ചു തന്ന ദൈവത്തിനു സ്‌തോത്രം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.വി.ശാമുവേല്‍ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയായ തിരുമേനിയെ വചന ശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു .

തുടര്‍ന്ന് ഏബ്രഹാം.കെ.ഇടിക്കുള (ഹൂസ്റ്റണ്‍) മധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഷിജു ജോര്‍ജ് തച്ചനാലില്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കി. കോര്‍ഡിനേറ്റര്‍ ടി എ മാത്യു നന്ദി പറഞ്ഞു

റവ. പി. ചാക്കോയുടെ പ്രാര്‍ത്ഥനക്കും ആശിര്‍വാദത്തിനുശേഷം യോഗം സമാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments