Saturday, October 19, 2024

HomeUS Malayaleeശോഭ ശേഖറിൻറെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

ശോഭ ശേഖറിൻറെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു

spot_img
spot_img

ന്യൂ യോർക്ക്: അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിൻറെ (40 )നിര്യാണത്തിൽ  ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്ന് ശോഭ ശേഖറിൻറെ അന്ത്യം.

അനുശോചനയോഗത്തിൽ പ്രസിഡണ്ട് എലെക്ട് സുനിൽ ട്രൈസ്റ്റാർ ,  വൈസ് പ്രസിഡണ്ട് ബിജു സക്കറിയ,   ജോ: സെക്രട്ടറി സുധാ പ്ലക്കാട്ട് , ജോ.ട്രഷറർ ജോയ് തുമ്പമൺ എന്നിവർ സംസാരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments