Sunday, December 22, 2024

HomeUS Malayaleeഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി സംഘം ന്യുയോര്‍ക്ക് സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി 

ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി സംഘം ന്യുയോര്‍ക്ക് സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി 

spot_img
spot_img

പി പി ചെറിയാന്‍

ന്യുയോര്‍ക്ക് : ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധി സംഘം ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ചെയര്‍മാന്‍ ഡോ. തോമസ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ന്യുയോര്‍ക്ക് മേയര്‍ എറിക്  ആഡംസുമായി കൂടിക്കാഴ്ച നടത്തി .

ന്യുയോര്‍ക്ക് സിറ്റി ഹാളില്‍ നടന്ന പ്രാഥമിക  ചര്‍ച്ചകളില്‍ മേയറിന്റെ ചീഫ് അഡ്വൈസര്‍ ഇന്‍ഗ്രിഡ് ലൂയിസ് പങ്കെടുത്തു . ഡെപ്യുട്ടി മേയര്‍ മീരാ ജോഷിയും ഇവരോടൊപ്പം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി .

തുടര്‍ന്ന് മേയര്‍ എറിക് ആഡംസുമായി നടന്ന ചര്‍ച്ചയില്‍ യൂണിയന്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ ഫെബ്രുവരിയില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രതിമക്ക് നേരെ നടന്ന ആക്രമണത്തില്‍ ആശങ്ക അറിയിച്ചു . പാര്‍ക്കില്‍ പോലീസ് സംരക്ഷണം വര്‍ദ്ധിപ്പിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു .

മത സ്ഥാപനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെയും സംഘം അപലപിച്ചു . സിറ്റി അധികൃതരും സംഘടനാ പ്രതിനിധികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് ചീഫ് അഡ്വൈസര്‍ നിര്‍ദേശിച്ചു . തുടര്‍ന്ന് ഗിരീഷ് പട്ടേല്‍ കോര്‍ഡിനേറ്ററായും ബ്രജ് അഗര്‍വാള്‍,  ബീനാ കോത്താരി അംഗംങ്ങളായും കമ്മിറ്റിക്ക് രൂപം നല്‍കി .

ദീവാലി ആഘോഷങ്ങള്‍ ന്യുയോര്‍ക്ക് സിറ്റിയില്‍ ഔദ്യോഗികമായി സംഘടിപ്പിക്കണമെന്നും പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു . ഭാരതീയ വിദ്യാഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുധീര്‍ വൈഷ്ണവ് , ശ്രീ സ്വാമി നാരായണന്‍ മന്ദിര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഗിരീഷ് പട്ടേല്‍ , ഭക്തി സെന്റര്‍ പ്രോഗാം കോര്‍ഡിനേറ്റര്‍ കാര്‍ത്തികേയ പരാഷര്‍ തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു . 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments