Saturday, March 15, 2025

HomeUS Malayaleeയുദ്ധം അവസാനിപ്പിക്കുവാനായി നാളെ ഡാളസില്‍ സര്‍വ്വമത പ്രാര്‍ത്ഥന

യുദ്ധം അവസാനിപ്പിക്കുവാനായി നാളെ ഡാളസില്‍ സര്‍വ്വമത പ്രാര്‍ത്ഥന

spot_img
spot_img

ഷാജീ രാമപുരം

ഡാളസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഡാളസിന്റെ (ഗഋഇഎ) നേതൃത്വത്തില്‍ മാര്‍ച്ച് 13 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 8 മണിക്ക് സൂം ഫ്‌ലാറ്റ്ഫോമിലൂടെ യുക്രെയ്നില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുവാനും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുവാനുമായി സര്‍വ്വമത പ്രാര്‍ത്ഥന നടത്തുന്നു.

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്ന്‍ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം മൂലം മരണപ്പെട്ട ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും,സൈനീകരുടെയും കുടുംബാംഗങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും വേണ്ടി ദൈവസന്നിധിയില്‍ അല്പ സമയം പ്രാര്‍ത്ഥിക്കുവാനായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഇസിഎഫ് ഡാളസ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, സെക്രട്ടറി അലക്‌സ് അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

kecfdallas.org എന്ന വെബ്‌സൈറ്റിലൂടെയും, യൂട്യൂബിലൂടെയും ഏവര്‍ക്കും ഇതില്‍ പങ്കാളികള്‍ ആകാവുന്നതാണ്.

Zoom lD : 820 319 3464

Password: SPOC2022

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments