Monday, December 23, 2024

HomeUS Malayaleeഫോമാ കൻകൂൺ കൺവൻഷൻ റെജിസ്ട്രേഷൻ ചിക്കാഗോയിൽ  ആരംഭിച്ചു

ഫോമാ കൻകൂൺ കൺവൻഷൻ റെജിസ്ട്രേഷൻ ചിക്കാഗോയിൽ  ആരംഭിച്ചു

spot_img
spot_img

റോയ് മുളംകുന്നം

ചിക്കാഗോ: സെപ്റ്റബംർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കൻകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ചു നടക്കുന്ന ഫോമാ ഇന്റർ നാഷണൽ കൺവൻഷൻ വിജയമാക്കി തീർക്കുന്നതിന് ഫോമാ സെൻട്രൽ റീജിയൺ പ്രസിഡൻറ് ജോൺ പാട്ടപതിയുടെ അദ്ധ്യക്ഷതയിൽ കൂടി വിവിധ കമ്മറ്റികൾ രൂപികരിച്ച് പ്രവർത്തനം ആരംഭിച്ചു. 

കൺവൻഷൻ പ്രോഗ്രാമുകളെപ്പറ്റിയും റെജിസ്ട്രേഷൻ സംബന്ധിച്ചും ഫോമാ ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട് വിശദമായി സംസാരിച്ചു.നാഷണൽ കമ്മറ്റിയംഗം ജോൺസൺ കണ്ണൂക്കാടനും, കൾച്ചറൽ കമ്മറ്റി സെക്രട്ടറി  അച്ചൻകുഞ്ഞു മാത്യുവും കൺവൻഷനു മുന്നോടിയായിട്ടുള്ള റീജിയണൽ യൂത്തു ഫെസ്റ്റുകളെ സംബദ്ധിച്ചു വിശദികരിക്കുകയുണ്ടായി.

റീജിയണൽ കൾച്ചറൽ കമ്മറ്റി ചെയർമാനായി രെജ്ഞൻ എബ്രാഹമിന്റെ നേതൃത്വത്തിൽ സന്തോഷ് കാട്ടുകാരൻ കോ ചെയർ ആയും ബാബു മാത്യു,ജിതേഷ് ചുങ്കത്ത്,ജോസി കുരിശുങ്കൽ , ആൽവിൻ ഷുക്കൂർ എന്നിവർ കമ്മറ്റി അംഗങ്ങളായും വിപുലമായ കമ്മിറ്റിക്ക്  രൂപം നൽകി പ്രവർത്തനം ആരംഭിച്ചു.  കൺവൻഷനോടനുബന്ധിച്ചുള്ള വനിതാ ഫോറത്തിന്റെ വിവിധ പരിപാടികളെപ്പറ്റി ഫോമാ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം വിശദീകരിക്കുകയുണ്ടായി. 

ഫോമാ അഡ്വൈസറി കമ്മറ്റി വൈസ് ചെയർമാൻ പീറ്റർ കുളങ്ങര കൺവൻഷൻ വിജയമാക്കേണ്ടതിന്റെ ആവശ്യകതയേപ്പറ്റി വിശദികരിക്കുകയുണ്ടായി.

കൺവൻഷൻ സ്പോൺസർ ജോയി ഇണ്ടിക്കുഴി ചെക്ക്  ഫോമാ റിജിയണൽ പ്രസിഡൻറ് ജോൺ പട്ടപതിക്ക് കൈമാറി . പ്രസ്തുത മീറ്റിംങ്ങിൽ അൻപതിലതികം കൺവൻഷൻ റെജിസ്ട്രേഷൻ ലഭിക്കുകയുണ്ടായി .ഫോമാ നാഷണൽ കമ്മിറ്റിയങ്ങമായ ആന്റോ കവലക്കൽ നന്ദി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments