ഫിന്നി രാജു, ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ (എച്ച്.പി.എഫ്) വാര്‍ഷിക ജനറല്‍ബോഡി മീറ്റിംഗ് മാര്‍ച്ച് ആറാംതീയതി ലിവിഗ് വാട്ടര്‍ ചര്‍ച്ചില്‍ കൂടി 2022-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജേക്കബ് മാത്യു ഇമ്മാനുവേല്‍ എ.ജി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററും, എ.ജി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റുംകൂടിയാണ്.
വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സണ്ണി താഴാപ്പളം വിവിധ ബൈബിള്‍ കോളജുകളുടെ പ്രസിഡന്റും, ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്.
സെക്രട്ടറി ജോസഫ് കുര്യന്‍ എഴുത്തുകാരനും സംഘാടകനുമാണ്. ട്രഷറര്‍ ഏലിയാസന്‍ ചാക്കോ ഇന്ത്യയില്‍ വിവിധ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
സോംഗ് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ സീബിന്‍ അലക്‌സ്, മിഷന്‍ & ചാരിറ്റി കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു.
മീഡിയാ കോര്‍ഡിനേറ്ററായ ഫിന്നി രാജു ഹൂസ്റ്റണ്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും, ഹാര്‍വെസ്റ്റ് ടിവിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓപ്പറേഷനുമായി പ്രവര്‍ത്തിക്കുന്നു.
ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 16 സഭകളുടെ ഐക്യ കൂട്ടായ്മയാണ് ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (എച്ച്.പി.എഫ്).