ഡാലസ്: മുപ്പതാംവര്‍ഷത്തിലേക്കു കടക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഡാലസ് ( കെ എല്‍ എസ്) ന്റെ വിപുലമായ വാര്‍ഷികാഘോഷപരിപാടികള്‍ മാര്‍ച്ച് 26 ശനിയാഴ്ച വൈകിട്ടു 5ന് കേരളാ അസ്സോസ്സിയേഷന്‍ ഹാളില്‍ (3821 ആൃീമറംമ്യ ആഹ്‌റ, ഏമൃഹമിറ ഠത 75043) നടക്കും. തദവസരത്തില്‍ കെ.എല്‍.എസ്സിന്റെ നാലാമത്തെ പുസ്തകമായ ‘ഇതളുകള്‍’ പ്രകാശനം ചെയ്യും.
യശ്ശശരീരനായ കവി ശ്രീ മനയില്‍ ജേക്കബിന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന കവിതാപുരസ്‌കാരവും വിജയപ്രഖ്യാപനവും അവാര്‍ഡ് ദാനവും പരിപാടിയുടെ മുഖ്യാതിഥിയായ സാഹിത്യകാരനും സിനിമാതാരവുമായ തമ്പി ആന്റണി നിര്‍വ്വഹിക്കും. കവിതാപുരസ്‌കാര വിജയിക്കുള്ള ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മനയില്‍ ജേക്കബിന്റെ കുടുംബാംഗമായ രാജന്‍ ചിറ്റാറാണ്.
അനൂപ സാം പ്രസിഡന്റായും മീനു എലിസബത്ത് സെക്രട്ടറിയായും നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി ഭാരവാഹിത്വം ഏറ്റെടുക്കുന്ന ചടങ്ങും നടത്തപ്പെടുന്നു. കൂടാതെ ഡാലസ്സിലെ പ്രശസ്ത സംഗീതക്കൂട്ടായ്മയായ ഡാലസ് മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേളയ്ക്കുശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നും ക്രമീകരിച്ചിരിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ഷിജു എബ്രഹാം ഫിനാന്‍ഷ്യല്‍ സര്‍വീസ്, ജോഡ് ടാക്‌സ് സര്‍വീസുമാണ്.
കുടുംബസമേതം ഈ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഡാലസ്സിലെ എല്ലാ സാഹിത്യ സംഗീത പ്രേമികളെയും 2020-21 പ്രവര്‍ത്തകസമിതി പ്രസിഡന്റ് സിജു വി ജോര്‍ജ്ജ്, സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി