ജീമോന്‍ ജോര്‍ജ്
ഫിലഡല്‍ഫിയ: ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകമായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 5 ശനിയാഴ്ച സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് ഫെറോന ദേവാലയ ഓഡിറ്റോറിയത്തില്‍ ലോകപ്രാര്‍ഥനാദിനം നടത്തി.
തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം ഒരുമിച്ച് മൂന്നു ദശാബ്ദത്തിലധികമായി നിലകൊള്ളുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ നേതൃത്വത്തില്‍ നടത്തിയ ലോക പ്രാര്‍ഥനാ ദിനത്തിൽ റവ. റെനി ഫിലിപ്പ്(ചെയര്‍മാന്‍, എക്യുമെനിക്കല്‍ ഫെലോഷിപ്പ്) അധ്യക്ഷ പ്രസംഗം നടത്തി.
ലോകപ്രാര്‍ഥനാ ദിനത്തിന്റെ ആവശ്യകതയെയും അര്‍ത്ഥവ്യാപ്തിയെയും കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ പ്രതിപാദിച്ചു . സ്വപ്ന സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു . തോമസ് ഏബ്രഹാമിന്റെ(ബിജു) നേതൃത്വത്തിലുള്ള ഗായകസംഘം പ്രാര്‍ഥനാ ഗാനങ്ങളാലപിച്ചു . സുമാ ചാക്കോ വര്‍ഷിപ്പ് പ്രാര്‍ഥനയ്ക്കു നേതൃത്വം കൊടുത്തു . തുടർന്ന് കുട്ടികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ നടന്നു.
നിമ്മി ദാസിന്റെ (ഭരതം ഡാന്‍സ് അക്കാഡമി) നേതൃത്വത്തിലുള്ള നൃത്തപ്രതിഭകള്‍ ഈ വര്‍ഷം പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളുടെ വേഷവിതാനങ്ങള്‍ അണിഞ്ഞ് നൃത്തചുവടുകള്‍ കാഴ്ചവച്ചു .നിര്‍മ്മല ഏബ്രഹാം ഈ വര്‍ഷത്തെ പ്രാര്‍ഥനാദിനത്തിനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളെ കുറിച്ചുള്ള വിവരണം കാഴ്ചക്കാര്‍ക്ക് വളരെ വിശദമായി അറിയിച്ചു .
ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേന്‍ അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ പാശ്ചാത്തലത്തെ അടിസ്ഥാനമാക്കിയുള്ള കലാവിഷ്‌ക്കാരം വളരെ നയനമനോഹരമായി സൂസന്‍ സാബു, ഡോ. ബ്ലോസം ജോയി, ലിസ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുകയുണ്ടായി.
ഈ വര്‍ഷത്തെ മുഖ്യചിന്താവിഷയമായി തിരഞ്ഞെടുത്ത ഐ നോ ദി പ്ലാന്‍സ് ഐ ഹാവ് ഫോര്‍ യൂ ജെര്‍മിയ 29:1-14 എന്ന ബൈബിള്‍ വചനത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തിയ സിനു മേരി വറുഗീസ് ലളിതമനോഹരമായി നടത്തിയ പ്രഭാഷണത്തില്‍ വേദപുസ്തകത്തിലെ വചനങ്ങളെ വര്‍ത്തമാനകാലഘട്ടത്തിന്റെ സാമൂഹിക ജീവിത രീതികളുമായി താരതമ്യം ചെയ്തും വ്യത്യസ്ത ഉപമകളിലൂടെയും ചെറുകഥകളിലൂടെയും വിശദമായി പ്രതിപാദിക്കുകയുണ്ടായി.
തുടര്‍ന്ന് വര്‍ഷാ ജോണ്‍ (കോര്‍ഡിനേറ്റര്‍, വിമന്‍സ് ഫോറം) കൃതജ്ഞത രേഖപ്പെടുത്തി. ഷീല ജോര്‍ജ്, ലിസാ തോമസ് എന്നിവര്‍ എംസിയായി. റവ. ഫാ. എം. കെ. കുറിയാക്കോസ് ലോകപ്രാര്‍ഥനാദിനത്തിന്റെ മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ചു . റവ. ഫാ. അനില്‍ മാത്യു ആശീര്‍വാദത്തെ തുടർന്ന് ഉച്ചഭക്ഷണത്തോടുകൂടി ഈ വര്‍ഷത്തെ ലോകപ്രാര്‍ഥനാദിനം സമാപിച്ചു .
റവ. തോമസ് മാത്യു, റവ. ഫാ. കുറിയാക്കോസ്, കൂമ്പാക്കില്‍, റവ. റെജി യൂഹാനോന്‍, ബിനു ജോസഫ്, റോയി വര്‍ഗീസ്, ലിസി തോമസ്, സുമോദ് ജേക്കബ്, ബിന്‍സി ജോണ്‍, ഷൈലാ രാജന്‍, എം. എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ കോവിഡാനന്തര കാലഘട്ടത്തില്‍ നടത്തിയ ലോകപ്രാര്‍ഥനാദിനം വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ പ്രവര്‍ത്തിച്ചു .