ചിക്കാഗോ: ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി ‘എഫാത്ത 2022’ എന്ന പേരില്‍ സംഘടിപ്പിച്ച നോമ്പു കാല ധ്യാനം അനുഗ്രഹദായകമായി. കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സിസ്റ്റേഴ്സാണ് ഇംഗ്ലീഷില്‍ കുട്ടികള്‍ക്കായി ധ്യാനപരിപാടി നയിച്ചത്.
മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതവും, റീജിയണല്‍ ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ നന്ദിയും പറഞ്ഞു. ക്നാനായ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.