Thursday, December 26, 2024

HomeUS Malayaleeനിർധന പെൺകുട്ടികൾക്കായി മന്ത്ര മംഗല്യ നിധി

നിർധന പെൺകുട്ടികൾക്കായി മന്ത്ര മംഗല്യ നിധി

spot_img
spot_img

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്(മന്ത്ര )   സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ  സഹായത്തിനായി  മംഗല്യ നിധി പ്രഖ്യാപിച്ചു.

സാമൂഹ്യമായോ  സാമ്പത്തികമായോ  പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം  തടസ്സപ്പെടാൻ ഇടയാകരുത് എന്ന ഉദ്ദേശത്തിൽ ,കഴിയാവുന്നിടത്തോളം  സഹായം എത്തിക്കാൻ രൂപീകരിക്കുന്ന സഹായനിധിയാണിത്. അർഹിക്കുന്ന കരങ്ങളിൽ  എത്തുന്ന വിധം കേരളത്തിലൂടനീളം  പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് സേവനം എത്തിക്കാൻ ശ്രമിക്കുന്നത് .

മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുമെന്ന്  പ്രസിഡന്റ്  ഹരി ശിവരാമൻ അറിയിച്ചു . വിശ്വ സേവാ ഫൗണ്ടേഷൻ, മന്ത്രയുടെ കീഴിൽ സേവന പ്രവർത്തനങ്ങൾക്കു മാത്രമായി രൂപികരിച്ചു കഴിഞ്ഞു, അതിലൂടെ വിവിധ സേവന കർമ്മ പദ്ധതികൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായി  പ്രസിഡന്റ് ഇലെക്ട് ജയ് ചന്ദ്രൻ അറിയിച്ചു. മറ്റു സേവാ പദ്ധതികൾ വരും മാസങ്ങളിൽ  പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മന്ത്ര സേവാ  ചെയർ സുനിൽ വീട്ടിലിന്റെ നേതൃത്വത്തിൽ , മേപ്പയൂരിൽ സേവാഭാരതിയുമായി ചേർന്ന് ഇതിനകം തന്നെ വൃദ്ധരായ അമ്മമാർക്ക് വേണ്ടി നിർമിക്കുന്ന മാതൃ സദന നിർമാണത്തിൽ പങ്കാളിയാണ് മന്ത്ര.

രഞ്ജിത് നായർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments