സലിം അയിഷ (ഫോമ. പി.ആർ.ഓ)
റ്റാമ്പാ: ഫോമായുടെ 2020-2022 സമിതിയുടെ ഇടക്കാല പൊതുയോഗം ഏപ്രിൽ മുപ്പതിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കും. സെഫ്നറിലെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് പള്ളിയുടെ ഓഡിറ്റോറിയമാണ് പൊതുയോഗ വേദി.
പൊതുയോഗത്തിൽ ഫോമയുടെ അംഗസംഘടനകളെ പ്രതിനിധീകരിച്ചു് അമേരിക്കയിലും കാനഡയിലും നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. ഫോമയുടെ ഈ പ്രവർത്തന കാലയളവിൽ നടത്തിയിട്ടുള്ള പദ്ധതികളും പരിപാടികളും യോഗത്തിൽ വിശദമാക്കും.
സെപ്റ്റംബർ രണ്ടു മുതൽ അഞ്ചു വരെ മെക്സിക്കോയിലെ കൻകൂണിലെ മൂൺപാലസിൽ വെച്ച് നടക്കുന്ന ഏഴാമത് രാജ്യാന്തര കുടുബ സംഗമത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും മുന്നോടിയായി നടക്കുന്ന പൊതുയോഗമാണ് ഏപ്രിൽ 30 നു നടക്കുന്നത് . പൊതുയോഗത്തിൽ ഫോമായുടെ ബെലോ പുതുക്കലും , കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും.
കംപ്ലൈൻസ് കമ്മിറ്റിയിലേക്കുള്ള നോമിനേഷൻസ് ജനറൽ ബോഡിയിൽ നിന്നാണ് സ്വീകരിക്കുന്നത്. ഇടക്കാല ഫോമാ വനിതാ ഫോറം സഞ്ജയിനിയുടെ ധനശേഖരണാർത്ഥം നടത്തിയ വേഷവിധാന മത്സരത്തിന്റെ വിജയികൾക്കുള്ള കിരീടധാരണവും പൊതുയോഗ വേദിയിൽ നടക്കും. തുടർന്ന് കലാപരിപാടികളും ഉണ്ടാകും.
പൊതുയോഗത്തിന്റെ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് ഫോമാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ അറിയിച്ചു.
പൊതുയോഗത്തിലും തുടർന്നുള്ള കലാപരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ,എന്നിവർ അഭ്യർത്ഥിച്ചു.