Saturday, March 15, 2025

HomeUS Malayaleeകേരളാ ലിറ്റററി സൊസൈറ്റിക്ക് മുപ്പതുവയസ്‌, നവനേതൃത്വം

കേരളാ ലിറ്റററി സൊസൈറ്റിക്ക് മുപ്പതുവയസ്‌, നവനേതൃത്വം

spot_img
spot_img

ഡാളസ് : കേരള ലിറ്റററി സൊസൈറ്റി എന്ന ഡാലസ്സിലെ പ്രവാസി എഴുത്തുകാരുട സംഘടനയ്ക്കു മുപ്പതു വയസ്സ് . പിറന്നു വീണനാട്ടിൽ നിന്നും ഏഴുകടലുകൾക്കിപ്പുറത്ത് അമേരിക്കയെന്ന സ്വപ്നഭൂമിയിൽ പറിച്ചുനടപ്പെട്ട മലയാളി സമൂഹത്തിൽ നിന്നും മലയാണ്മയോടുള്ള സ്മരണയും മാതൃഭാഷയോടുള്ള സ്നേഹവും മനസ്സിലുള്ള ഏതാനും മഹദ് വ്യക്തികൾ ശിലയിട്ട് രൂപപ്പെടുത്തിയ സംഘടന മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ വളർച്ചയുടെ, മികവിന്റെ പടവുകൾ പിന്നിടുകയാണ് .

കേരള ലിറ്റററി സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി മാർച്ച്‌ 26 ശനിയാഴ്ച കേരള അസ്സോസ്സിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ അനുപാ സാം ചുമതലയേറ്റു. ശക്തമായ വനിതാ പ്രാതിനിധ്യമുള്ള പുതിയ പ്രവർത്തകസമിതിയിലെ സെക്രട്ടറി മീനു എലിസബത്തും, ജോയിന്റ്‌ സെക്രട്ടറി എം പി ഷീലയുമാണ് . ഷാജു ജോൺ ട്രഷററായും സിജു.വി. ജോർജ്ജ്‌ വൈസ്‌ പ്രസിഡന്റായും, സി. വി ജോർജ്ജ്‌ ജോയിന്റ്‌ ട്രഷറാറായും അടുത്ത രണ്ടു വർഷം പ്രവർത്തിക്കും.

പുതിയ തലമുറയിലെ എഴുത്തുകാരുടെ സാന്നിദ്ധ്യസഹകരണങ്ങൾ ഉറപ്പു വരുത്തി മുൻപോട്ടു പോകുവാൻസംഘടന ശ്രമിക്കുമെന്നു നവ നേതൃത്വം അറിയിച്ചു. കൂടാതെ പ്രായഭേദമന്യെ ഡാലസ്സിലെ എല്ലാ സാഹിത്യകുതുകികളെയും ഇംഗ്ലീഷ്‌, മലയാളം എഴുത്തുകാരെയും കെ എൽ എസ്‌  അംഗങ്ങളാകാൻ കെ എൽ എസ്‌ പ്രവർത്തകസമിതി സ്വാഗതം ചെയ്തു.

  2020-2021 വർഷങ്ങളിലെ  പ്രസിഡൻറ് സിജു വി ജോർജിന്റെ നേതൃത്വത്തിലുള്ള 2020-21 പ്രവർത്തകസമിതി ചാരിതാർത്ഥ്യത്തോടെ അരങ്ങൊഴിയുമ്പോൾ കോവിഡ് മഹാമാരി പൊതുവെ സംഘടനാ പ്രസ്ഥാനങ്ങളെ തളർത്തി ഉറക്കിയ ഈ കാലയളവിൽ സൂം മാധ്യമത്തിലൂടെ  എല്ലാ മാസവും സാഹിത്യ പരിപാടികൾ ഉണർവ്വോടെ സംഘടിപ്പിക്കാൻസാധിച്ചുവെന്നു സ്ഥാനം ഒഴിഞ്ഞ പ്രവർത്തക സമതി പങ്കു വെച്ചു.

കെ എൽ എസി നെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

(അനശ്വരം മാമ്പിള്ളി)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments