Friday, March 14, 2025

HomeUS Malayaleeചിക്കാഗോ മലയാളി അസോസിയേഷന്‍ പാചകറാണി മത്സരം: ലത ചിറയില്‍, നീത ജോര്‍ജ്ജ് ടീം വിജയികൾ

ചിക്കാഗോ മലയാളി അസോസിയേഷന്‍ പാചകറാണി മത്സരം: ലത ചിറയില്‍, നീത ജോര്‍ജ്ജ് ടീം വിജയികൾ

spot_img
spot_img

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് പാചകറാണി മത്സരങ്ങള്‍ നടത്തി. അസോസിയേഷന്റെ ചരിത്രത്തില്‍ ഇദംപ്രദമായി നടത്തിയ ഈ മത്സരം വന്‍വിജയമായതില്‍ സംഘാടകര്‍ സന്തോഷം അറിയിച്ചു.

ലത ചിറയില്‍ കുള& നീത ജോര്‍ജ്ജ് അടങ്ങുന്ന ടീമാണ് പാചകറാണി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. സുശീല ജോണ്‍സന്‍& കിറ്റി തോമസ് ടീം രണ്ടാം സ്ഥാനവും മിന്ന ജോണ്‍& ട്രസി കണ്ടകുടി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേഴ്‌സി ആലക്കല്‍& മിന്നു മാണി ടീമും, നീനു കാട്ടൂക്കാരന്‍& ഷെറിന്‍ വര്‍ഗ്ഗീസ് ടീമും പ്രോത്സാഹനസമ്മാനങ്ങള്‍ നേടി.

ചിക്കാഗോയിലെ പ്രശസ്ത പാചകവിദഗ്ധരായ ജിനില്‍ ജോസഫ്, ഏലമ്മ ചൊള്ളമ്പേല്‍, രാകേഷ് എന്നിവരാണ് വാശിയേറിയ ഈ പാചകറാണി മത്സരത്തിന് വിധികര്‍ത്താക്കളായത്. ഓരോ ടീമും ഒന്നിനൊന്ന് മികച്ചതും രുചികരവുമായാണ് വിഭവങ്ങള്‍ ഒരുക്കിയിരുന്നതെന്ന് വിധികര്‍ത്താക്കള്‍ വിലയിരുത്തി.


ചിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സ് ആയ ഡോ.റോസ് വടകര, ഷൈനി തോമസ് ഡോ.സ്വര്‍ണ്ണം ചിറമേല്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിമന്‍സ് ഫോറം കമ്മറ്റി അംഗങ്ങളായ ഡോ.സൂസന്‍ ചാക്കോ, സാറാ അനില്‍, ജൂബി വള്ളിക്കളം എന്നിവര്‍ മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ജോ.സെക്രട്ടറി ഡോ.സിബിള്‍ ഫിലിപ്പ്, ട്രഷറര്‍ ഷൈനി ഹരിദാസ്, ജോ.ട്രഷറര്‍ വിവീഷ് ജേക്കബ് എന്നിവര്‍ പരിപാടികളുടെ മേല്‍നോട്ടം വഹിച്ചു.

ജോഷി വള്ളിക്കളം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments