Saturday, March 15, 2025

HomeUS MalayaleeNSS of ഷിക്കാഗോ യുടെ സ്ത്രീ കൂട്ടായ്മ ആയ സഖി വനിതാ ദിനാഘോഷം അതി വിപുലമായി...

NSS of ഷിക്കാഗോ യുടെ സ്ത്രീ കൂട്ടായ്മ ആയ സഖി വനിതാ ദിനാഘോഷം അതി വിപുലമായി ആഘോഷിച്ചു.

spot_img
spot_img

NSS of ഷിക്കാഗോ യുടെ സ്ത്രീ കൂട്ടായ്മ ആയ സഖി ഈ വർഷത്തെ വനിതാ ദിനം മാർച്ച് പത്താം തീയതി നൂറിൽ പരം അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അറോറയിലെ കമ്മ്യൂണിറ്റി സെന്ററിൽ വർണ്ണശബളമായി ആഘോഷിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ടും, ശ്രീമതി.ലക്ഷ്മി നായരുടെ ഈശ്വര പ്രാർത്ഥനയോടും കൂടി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. ശ്രീമതി.അനിത പിള്ള, ശ്രീമതി.അഞ്‌ജലി ദേവി എന്നിവർ അതിഥികളെ സ്വാഗതം ചെയ്തു. ഈ വർഷത്തെ വനിതാ ദിനത്തിലെ പ്രമേയമായ Inspire Inclusion വ്യക്തിജീവിതത്തിൽ പകർത്തി ഒരു നല്ല നാളേക്ക് വേണ്ടി പ്രവർത്തിക്കുവാനും ഇരുവരും സദസ്യരെ ആഹ്വാനം ചെയ്തു. മുൻ വർഷങ്ങളിൽ സഖി എന്ന കൂട്ടായ്മയുടെ നേട്ടങ്ങളെക്കുറിച്ചും വരും വർഷങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങളെക്കുറിച്ചും ശ്രീമതി.കല ജയനും ശ്രീമതി.സുകുമാരി പിള്ളയും പങ്കു വെച്ചു.യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിലെ ക്ലിനിക്കൽ മെഡിസിൻ വിഭാഗം Dr. രാധിക ശ്രീധർ ഓവർ ദി കൌണ്ടർ മരുന്നുകളുടെ അമിത ഉപയോഗം മൂലം ഉണ്ടാകാവുന്ന ദൂഷ്യങ്ങൾ പങ്കു വെച്ചു. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ് ആയ Dr. എമ്മ ലൊറൈൻ മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ തരത്തിലെ സമ്മർദങ്ങൾ വ്യക്തിജീവിതത്തിൽ തിരിച്ചറിയുന്നതിന്റെ ആവശ്യകതയും വിവരിച്ചു. കൂടാതെ Mrs. പൂജ മുട്ടത്ത് (വൈസ് പ്രസിഡന്റ്, എന്റർപ്രൈസ് എഞ്ചിനീയറിംഗ്, Cars.com) ഓരോ വ്യക്തിയും അവനവന്റെ ഐഡന്റിറ്റി തിരിച്ചറിഞ്ഞ് കുടുംബത്തിനും സമൂഹത്തിനും മാതൃക ആയി ജീവിക്കേണ്ടതുണ്ട് എന്ന് സദസ്യരെ ഓർമിപ്പിച്ചു. ചടങ്ങിലെ ഗ്രാൻഡ് സ്പോൺസർ ആയ ശ്രീമതി. ഭുവന നായരെ ശ്രീമതി. വിജയം പിളള പൊന്നാട അണിയിച്ച്‌ ആദരിച്ചു. സഖി അംഗമായ ശ്രീമതി. ദേവി ജയൻ കൂട്ടായ്മയിലെ അംഗങ്ങൾക്ക് വേണ്ടി നടത്തിയ ഫോട്ടോ കോണ്ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ഉണ്ടായി. ചടങ്ങിലെ മുഖ്യ ആകർഷണം ആയിരുന്ന ലൈവ് ആർട്സ് വർക് ഷോപ് ആർട്ടിസ്റ് ഗായത്രി സുരേഷ് ലീഡ് ചെയ്തു. സദസ്യരിൽ പലർക്കും പെയിന്റിംഗ് ഒരു പുതിയ അനുഭവം ആയിരുന്നു. വനിതാ ദിന ആഘോഷങ്ങളിൽ ഉടനീളം നർമം കലർത്തി വാക്സാമർഥ്യത്തോടെ emcee ചെയ്തത് ശ്രീമതി.അഞ്‌ജലി മുരളീധരൻ ആയിരുന്നു. NSS ഓഫ് ചിക്കാഗോയുടെ സാരഥികളായ ശ്രീ. വാസുദേവൻ പിള്ള, ശ്രീ. ജയൻ മുളങ്ങാട്, ശ്രീ. രമേശ് നായർ, ശ്രീ. ശ്യാമ് പരമേശ്വരൻ ശ്രീ .ദിനേശ് നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. NSS ഓഫ് ചിക്കഗോയെ പ്രതിനിധീകരിച്ച്‌ ശ്രീ. വാസുദേവൻ പിള്ള സഖിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും ആശംസയും അറിയിച്ചു. ഒപ്പം തന്നെ 2024 Vishu വിത്ത് NSS ന്റെ ടിക്കറ്റ് sale കിക്ക്‌ ഓഫ് ചെയ്തു. ശ്രീമതി. ഗ്രീഷ്മ പി.ജി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ പരിപാടികൾ അവസാനിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments