Thursday, December 26, 2024

HomeUS Malayaleeഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവ നേതൃത്വം: സിജു വി ജോർജ് പ്രസിഡന്റ്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവ നേതൃത്വം: സിജു വി ജോർജ് പ്രസിഡന്റ്

spot_img
spot_img

പി.പി.ചെറിയാൻ


ഡാളസ് :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ,വാർഷിക പൊതുയോഗവും  പുതിയ ഭാരവാഹികളുടെ  തിരഞ്ഞെടുപ്പും,ഏപ്രിൽ 24 ഞായറാഴ്ച വൈകീട്ട് പ്രസിഡണ്ട് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ നടന്നു.  സൂം പ്ലാറ്റ്ഫോമിൽ ചേർന്ന യോഗം  സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തി.

സെക്രട്ടറി പി പി ചെറിയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .തുടർന്നു സംഘടനയുടെ 2021 -2023 ഭാരവാഹികളെ യോഗം ഐക്യകണ്ടേനെ തിരഞ്ഞെടുത്തു. 

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡണ്ടായി  സിജു വി ജോർജ് ,  വൈസ് പ്രസിഡണ്ടായി അഞ്ചു ബിജിലി ,  സെക്രട്ടറി സാം  മാത്യൂസ് ,  ജോയിന്റ്  സെക്രട്ടറി മീനു എലിസബത്ത്,  ട്രഷറർ ബെന്നി ജോൺ, ജോയിൻ ട്രഷറർ ഫിലിപ്പ് തോമസ് (പ്രസാദ് )എന്നിവരെയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.


 അഡ്വൈസറി ബോർഡ് ചെയർമാനായി ബിജിലിജോർജ്,  ബോർഡ് മെമ്പര്മാരായി  , എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ടി സി.  ചാക്കോ, പി പി ചെറിയാൻ , മാർട്ടിൻ വിലങ്ങോലിൽ , സണ്ണി മാളിയേക്കൽ എന്നിവരേയും യോഗം തിരഞ്ഞെടുത്തു.


ആക്ഷൻ കൗൺസിൽ അംഗങ്ങളായി  രവികുമാർ എടത്വ,  ഷാജി രാമപുരം,  എന്നിവരെയും  തിരഞ്ഞെടുത്തു.മാധ്യമ രംഗത്തു പ്രവർത്തിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നതിനും യോഗം തീരുമാനിച്ചു . ബെന്നി ജോൺ  നന്ദി പ്രകാശിപ്പിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments