സുഭാഷ് അഞ്ചൽ
കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയിലും കാനഡയിലും വ്യത്യസ്തങ്ങളായ ഒട്ടേറെ സ്റ്റേജ് ഷോകള്‍ ഒരുക്കി പ്രശസ്തമായ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് അതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്.മലയാളം സ്റ്റേജ് ഷോകളെന്നാല്‍ ഏച്ചുകെട്ടിയ കാട്ടിക്കൂട്ടലുകളും ദ്വയാര്‍ത്ഥ പ്രയോഗമുള്ള തരംതാണ കോമഡി ഷോകളുമായി അധപതിച്ചിരുന്ന കാലത്താണ് ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സും അതിന്റെ സാരഥിയായ ഡയസ് ദാമോദരനും ഈ മേഖലയിലേക്ക് കടന്നു വരുന്നത്.

ആദ്യ പരിപാടിയായിരുന്ന താരനിബിഡമായ ബാലേന്ദ്രജാലം മുതല്‍ ഇന്നിവിടെ ആവേശം തീര്‍ക്കുന്ന പാട്ടുത്സവം വരെ എത്രയെത്ര വൈവിധ്യങ്ങളായ സ്റ്റേജ് ഉത്സവങ്ങള്‍.അമേരിക്കയിലെ മലയാളം സ്റ്റേജ് പരിപാടികളുടെ ശൈലി തന്നെ മാറ്റിമറിച്ച ഒട്ടേറെ പുതുമയാര്‍ന്ന കലാസന്ധ്യ കള്‍ ആദ്യമായ് ആവിഷ്‌കരിച്ചത് ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റാണ്. തുടക്കം മുതല്‍ ഇന്നുവരെ ഓരോ വ്യത്യസ്തതയ്ക്കും താങ്ങായും ആശയമായും അവയെ യാഥാര്‍ത്ഥ്യമാക്കിയത് അതിന്റെ അമരക്കാരന്‍ ഡയസ് ദാമോദരനും.

അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ അന്തസ്സുറ്റ കലാപരിപാടികള്‍ അവതരിപ്പിക്കാനും അവരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാനും എത്രയോ കലാ പ്രവര്‍ത്തകര്‍ക്കും സംഗീതജ്ഞര്‍ക്കും അവസരം നല്‍കിയത് ഫ്രീഡിയയും ഡയസ് ദാമോദരനുമാണ്.വളരെ പ്രൊഫഷണലായി സ്റ്റേജ് ഷോകള്‍ സംഘടിപ്പിക്കാനും കലാപ്രവര്‍ത്തകരെ സ്റ്റേഹാദരങ്ങളോടെ ചേര്‍ത്തുനിര്‍ത്താനും ഇദ്ദേഹത്തിനും ഫ്രീഡിയയ്ക്കും കഴിഞ്ഞിട്ടുണ്ട്.ഫ്രീഡിയയും ഏഷ്യാനെറ്റ് ന്യൂസ് ചേര്‍ന്നൊരുക്കുന്ന ഈ പതിനഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ആരംഭത്തിനായി പാട്ടുത്സവത്തിന്റെ ഈ മനോഹര വേദിയിലേക്ക് ഡയസ് ദാമോദരനെ ആദരപൂര്‍വം ക്ഷണിക്കുന്നു.
