Friday, December 27, 2024

HomeUS Malayaleeസാൻ അൻറ്റോണിയോ സെൻറ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയം കൂദാശ ചെയ്യപ്പെട്ടു

സാൻ അൻറ്റോണിയോ സെൻറ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയം കൂദാശ ചെയ്യപ്പെട്ടു

spot_img
spot_img

സാൻ അൻറ്റോണിയോ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സാൻ അൻറ്റോണിയോ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ  മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തയാൽ കൂദാശ ചെയ്യപ്പെട്ടു.

ഏപ്രിൽ 29-വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി പള്ളി കവാടത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമനസ്സിനെ കത്തിച്ച മെഴുകുതിരി നൽകി ഇടവക വികാരി റവ. ഫാ:സുനോജ് ഉമ്മൻ മാലിയിൽ ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ  സ്വീകരിച്ചു.

വൈകുന്നേരം 6 മണിക്ക് പുതിയ കുരിശിൻ തൊട്ടിയുടെ കൂദാശ തിരുമേനി നിർവഹിച്ചു. തുടർന്ന് പള്ളിയിൽ സന്ധ്യാ നമസ്കാരവും പള്ളി കൂദാശയുടെ ഒന്നാം ഭാഗവും നടന്നു. 30- ശനി രാവിലെ 7-മണിക്ക് പള്ളി കൂദാശയുടെ രണ്ടാം ഭാഗവും നടത്തി വിശുദ്ധ മൂറോൻ പുരട്ടി ദേവാലയത്തെ പൂർണമായി ശുദ്ധീകരിച്ചു. തുടർന്നു നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ തിരുമേനി മുഖ്യ കാർമ്മികനായിരുന്നു. റവ.ഫാ. ജോൺസൺ  പുഞ്ചക്കോണം, റവ. ഫാ.സാം മാത്യു എന്നിവർ സഹ കാർമ്മികരായിരുന്നു.  അതേ തുടർന്ന് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനവും നടത്തി. ഉച്ച ഭക്ഷണത്തോടുകൂടി കൂദാശ പരിപാടികൾ അവസാനിച്ചു.

30- നു വൈകിട്ട് 6.30 നോട് കൂടെ സഹദായുടെ പെരുന്നാളിനു തുടക്കമായി. റാസയുടെ മുന്നോടിയായി എന്തിനായി റാസ നടത്തപ്പെടുന്നു എന്ന്  തിരുമേനി വിശദമായി സംസാരിച്ചു. റാസക്കു ശേഷം ആശിർവാദവും ഭക്ഷണവും ഉണ്ടായിരുന്നു.

പെരുന്നാളിൻറെ പ്രധാന ദിവസമായ മെയ് 1-രാവിലെ 8 നു  നമസ്കാരവും തുടർന്ന് തിരുമേനിയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും, റാസയും ശ്ലൈഹീക വാഴ്‌വും നടത്തി. തുടർന്ന് നടന്ന വെച്ചൂട്ട് നേർച്ചയോടു കൂടെ ഈ വർഷത്തെ പെരുനാളിന് സമാപനമായി.

കൂദാശ/ പെരുനാൾ കമ്മിറ്റി കൺവീനർ മാത്യൂസ് പുഞ്ചമണ്ണിൽ അറിയിച്ചിതാണിത്.  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments