Saturday, December 21, 2024

HomeUS Malayaleeപിതാവിന്റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം

spot_img
spot_img

പി.പി. ചെറിയാന്‍

വെര്‍ജിനിയ: വീടിനു പുറകിലുള്ള വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് ഓടിയെത്തിയ രണ്ടു വയസുകാരന്‍ വാഹനത്തിനടിയില്‍പ്പെട്ടു ദാരുണമായി മരിച്ചു. ഫെയര്‍ഫാക്‌സ് കൗണ്ടി പൊലിസ് പുറത്തിറക്കിയ പ്രസ് റിലിസിലാണ് സംഭവം പുറത്തറിയുന്നത്. ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം.

സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലിസ് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2005 ഫോര്‍ഡ് എഫ് 350 ആയിരുന്നു പിതാവ് ഓടിച്ചിരുന്നതെന്നും പോലിസ് വെളിപ്പെടുത്തി.

പിതാവ് കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. രണ്ടു വയസ്സുകാരന്റെ സഹോദരി (4) സംഭവത്തിനു ദൃക്‌സാക്ഷിയാണെന്നു മാതാവ് പറഞ്ഞു. എന്താണു സംഭവിച്ചതെന്നു പറയാന്‍ പോലും പിതാവിനായില്ല. മദ്യമോ, മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിനു കാരണമെന്നും സംശയാസ്പദമായി ഒന്നും ഇല്ലെന്നും അന്വേഷണം തുടരുമെന്നും പൊലിസ് അറിയിച്ചു.

അമേരിക്കയില്‍ ആഴ്ചയില്‍ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും, ഇതില്‍ 70 ശതമാനവും പിതാവോ ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്‌സ് ആന്റ് കാര്‍സ് (KIDS AND CARS) ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു

. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു വാഹനത്തിനു പുറകില്‍ കാമറകള്‍ ഘടിപ്പിക്കുകയും വീട്ടില്‍ വരുമ്പോഴും പുറത്തുപോകുമ്പോഴും കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കുകയും വേണമെന്നു സംഘടന നിര്‍ദേശിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments