പി.പി ചെറിയാന്‍
ഡാളസ്: ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏകലോകം സഹൃദയ വേദി ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ (ESNT) ആഭിമുഖ്യത്തില്‍ ‘സിദ്ധ മുദ്ര’യെ ക്കുറിച്ചുള്ള ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 26 ശനിയാഴ്ച വൈകുന്നേരം 7:30 ക്ക് ഡോ. സാലൈ ജയ കല്പന നയിക്കുന്ന സെമിനാറിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു
വൈവിധ്യപൂര്‍ണമായ പാരമ്പര്യ വൈദ്യ രീതികള്‍ കൊണ്ട് സമ്പുഷ്ടമാണ് ഭാരതം. ആയുര്‍വേദം പോലെ തന്നെ പ്രശസ്തമായതാണ് സിദ്ധ വൈദ്യം. ആ സിദ്ധ വൈദ്യത്തില്‍ അധിഷ്ഠിതമായി രൂപം കൊണ്ടതാണ് ‘സിദ്ധ മുദ്ര’ എന്ന ചികിത്സ സമ്പ്രദായം.
വളരെ ലളിതമായ കൈ മുദ്രകള്‍ കൊണ്ട് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, ആരോഗ്യ പ്രദമായ ശരീരവും, മനസും കൈവരിക്കുവാനും ഈ ചികിത്സ സമ്പ്രദായം കൊണ്ട് സാധിക്കുമെന്നു സിദ്ധ വൈദ്യ വിദഗ്ധര്‍ ചൂണ്ടി കാണിക്കുന്നു.
ഒരു പക്ഷെ വടക്കേ അമേരിക്കയിലെ പ്രവാസി സമൂഹത്തിനു അത്ര പരിചിതമല്ലാത്ത ഈ ചികിത്സ സമ്പ്രദായത്തെ കൂടുതല്‍ മനസിലാക്കാനും അത് പരിശീലിക്കാനും ഉള്ള ഒരു അവസരം ആണ് ESNT ഒരുക്കുന്നത്.
ഈ ചികിത്സ സമ്പ്രദായം ജനകീയമാക്കാന്‍ സ്വജീവിതം ഉഴിഞ്ഞു വെച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ഡോ. സാലൈ ജയ കല്പനയുടേത്. കഴിഞ പതിനാറു വര്‍ഷമായി സിദ്ധ മുദ്രയും, നാഡി ചികിത്സയും പ്രാക്ടീസ് ചെയ്യുന്ന പ്രഗത്ഭയായ ഒരു ഡോക്ടര്‍ ആണ് സാലൈ ജയ കല്പന.
സെമിനാറില്‍ പങ്കെടുക്കുവാന്‍ https://tinyurl.com/ESNT-Sidha എന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Phone: 650 382 2365 Email: education@ekalokam.org