Friday, October 18, 2024

HomeUS Malayaleeഅമേരിക്കയില്‍ തൊഴില്‍രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

അമേരിക്കയില്‍ തൊഴില്‍രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: തൊഴിലില്ലായ്മ കുറഞ്ഞു വരുന്നു എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ തള്ളി തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ .

യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജൂണ്‍ 17 വ്യാഴാഴ്ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ വാരം തൊഴില്‍ രഹിത വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 412,000 ആണ്. മുന്‍ ആഴ്ചയേക്കാള്‍ 37,000 വര്‍ധനവ്.പെന്‍സില്‍വാനിയ, കലിഫോര്‍ണിയാ സംസ്ഥാനങ്ങളില്‍ നിന്നാണു കൂടുതല്‍ അപേക്ഷകര്‍.

ഫെഡറല്‍ ഗവണ്‍മെന്റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ചതോറും 300 ഡോളര്‍ കൂടി നല്‍ക്കുന്നതാണു കൂടുതല്‍ പേരെ അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.ടെക്‌സസ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രതിവാര അനുകൂല്യം നിറുത്തുന്നതിനു ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ പേര്‍ തൊഴില്‍ മേഖലയിലേക്കു മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയില്‍ 9.3 മില്യണ്‍ ജോബ് ഓപ്പണിങ്‌സ് ഉണ്ടെങ്കിലും, 9.3 മില്യന്‍ പേര്‍ ഔദ്യോഗികമായി തൊഴില്‍ രഹിതരായിട്ടുണ്ടെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ പറഞ്ഞു. മേയ് 29 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചു 14.83 മില്യണ്‍ ആളുകളാണ് തൊഴില്‍ രഹിതവേതനം വാങ്ങുന്നത്.

പാന്‍ഡമിക്കിന്റെ ഭീതി ഇല്ലാതാകുന്നതോടെ പലരും തൊഴില്‍ അന്വേഷണം ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

20 സംസ്ഥാനങ്ങള്‍ തൊഴില്‍ രഹിത വേതനത്തിനോടൊപ്പം ലഭിച്ചിരുന്ന ഫെഡറല്‍ ആനുകൂല്യവും നിറുത്തുന്നതിനുള്ള തീരുമാനം ഫലം കാണുമെന്നാണ് അധികൃതര്‍ പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments