ജീമോൻ റാന്നി
ന്യൂയോർക്ക് : കലാരംഗത്ത് വിജയകരമായ മുപ്പത് വർഷം പിന്നിടുന്ന പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ മിമിക്സ് വൺമാൻ ഷോയുമായ് വീണ്ടും അമേരിക്കൻ മലയാളികളുടെ മുൻപിൽ എത്തുകയാണ്. മിമിക്സിനൊപ്പം നാടൻപാട്ടും, സിനിമാ ഗാനങ്ങളും,സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് ഈ മാസം ജൂൺ18 മുതൽ അമ്മേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കും.
കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അമൃത ചാനൽ എക്സലന്റ് അവാർഡ് (funs upon a time) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട് ചലച്ചിത്ര രംഗത്തെ അതുല്ല്യ പ്രതിഭ കലാഭവൻ മണിയോടൊത്ത് അദ്ദേഹത്തിന്റെ കലാരംഗത്തെ തുടക്കകാലം മുതൽ ദീർഘനാൾ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി ശ്രീകുമാർ,ഇന്നസെന്റ് സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്,ദിലീപ്,നാദിർഷ,ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ്,കൈരളി,ഫ്ലവേഴ്സ് കോമഡി ഉത്സവം, അമൃത ചാനലുകളിൽ ശ്രദ്ധയമായ പരിപാടികൾ അവരിപ്പിച്ചിട്ടുണ്ട്
കലാപ്രവർത്തനങ്ങളോടൊപ്പം നിരവധി കാരണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ജയൻ. രണ്ട് വർഷകാലം, കോവഡിന്റെ കാലഘട്ടത്തിൽ ഏറെ ബുദ്ധിമുട്ടിലായ കലാകാരന്മാർ ഉൾപ്പെടെ അളുകൾക്ക് സഹായമായി കലാഭവൻ ജയന്റെ നേതൃത്വത്തിലുളള “തരംഗ് ചാലക്കുടി” എന്ന സംഘടന ഴി നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ആ സംരഭത്തിന് സഹായ ഹസ്തവുമായ് വന്ന സ്വദേശത്തുളളവരെയും പ്രത്യേകിച്ച് അമേരിക്കൻ മലയാളികളേയും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നുവെന്ന് ജയൻ പറഞ്ഞു.