പി.പി. ചെറിയാന്‍
ഫ്‌ളോറിഡ: ജൂലൈ 31 മുതലുള്ള ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നുതവണയാണ് ഫ്‌ളോറിഡയിലെ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. സിഡിസിയുടെ കണക്കനുസരിച്ച് ശനിയാഴ്ച മാത്രം 23,903 രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, ഫ്‌ളോറിഡയിലെ ഓഗസ്റ്റ് ആറു വരെയുള്ള കോവിഡ് രോഗികളുടെ എണ്ണം 27,25,450 ആയി ഉയര്‍ന്നു.
ശനിയാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 13,348 പേരെയാണ്. ശനിയാഴ്ച 19 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 39,696 ആയി. ഈ കണക്കുകള്‍ സിഡിസി ശനിയാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടതാണ്.
ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് രോഗികളുടെ ഏദകിന എണ്ണത്തില്‍ വലിയ വര്‍ധനയാണ്. 21,683 പേര്‍, വ്യാഴാഴ്ച 22,783 പേര്‍.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിന്റെ കണക്കനുസരിച്ച് തുടര്‍ച്ചയായി ഒരാഴ്ചയില്‍ ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഓഗസ്റ്റ് ഏഴുവരെ അമേരിക്കയില്‍ കോവിഡ് മൂലം 620404 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.