പി പി ചെറിയാന്‍ .
ഓസ്റ്റിന്‍::ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിനു കോവിഡ് സ്ഥിടീകരിച്ചു.സാധാരണ കോവിഡ് ടെസ്റ്റ് നടത്താറുണ്ടെങ്കിലും ഇന്നു നടത്തിയ പരിശോധനയിലാണ് രോഗം . കണ്ടെത്തിയത് .രോഗത്തിന്റ കാര്യമായ ഒരു ലക്ഷണവും ഇല്ലായെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു യാതൊരു തടസ്സവും ഇല്ലെന്നും ഗവര്‍ണര്‍ അറിയിച്ചു .തന്‍ പൂര്‍ണമായും ആരോഗ്യവാനാണെന്നും ഗവര്‍ണര്‍ പറഞ്ഞു .
രണ്ടു ഡോസ് കോവിഡു വാക്സിന്‍ ഗവര്‍ണര്‍ സ്വീകരിച്ചിരുന്നുവെങ്കിലും കോവിഡ് പോസിറ്റീവാകുകയായിരുന്നുവെന്നു ഗവര്‍ണര്‍ ഓഫീസ് അറിയിച്ചു.ഗവര്‍ണറുടെ ഭാര്യക്കു കോവിഡ് നെഗറ്റീവാണ്.കോവിഡ് കുത്തിവെപ്പ് നടത്തിയവര്‍ക്കും കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്
ഔദ്യോഗീക വസതിയില്‍ സ്വയം മാറി താമസിക്കുന്ന ഗവര്‍ണര്‍ക്ക് കൂടുതല്‍ ഇന്‍ഫെക്ഷന്‍ വരാതിരിക്കുന്നതിനു മോണോക്ലോണല്‍ ആന്റിബോഡി ചികില്‍സ നല്‍കുന്നതായി കമ്യുണിക്കേഷന്‍സ് ഡയറക്ടര്‍ മാര്‍ക്ക് മൈനര്‍ അറിയിച്ചു. റീജെനറോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഇത് ഉദ്പാദിപ്പിക്കുന്നത്.ഈയിടെ ഗ്വര്‍ണറുമായി ബന്ധപെട്ടവരെയെല്ലാം വിവരം അറിയിച്ചതായി അദ്ദേഹം പറഞ്ഞു
മാസ്ക്ക് ധരിക്കണമെന്നു നിബന്ധനകള്‍ക്കെതിരെ ശ ക്തമായ പ്രചരണം നടത്തുകയും കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തുകയും ചെയ്ത റിപ്പബ്ലിക്കന്‍ ഗവര്‍ണറാണ് ഗ്രെഗ് ആബട്ട്. ഗവര്‍ണര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചു നിരവധി നേതാക്കള്‍ ഗവര്‍ണര്‍ക്കു സന്ദേശം അയച്ചിട്ടുണ്ട്.