ഫാ.ബിൻസ്ജോസ് ചേത്തലിൽ
ക്നാനായ റീജിയൺ കൊച്ച് കുട്ടികൾക്കായുള്ള ഇൻഫന്റ് മിനിസ്ട്രി വിവിധ പരുപാടികളാലും പുതുമയാർന്ന മത്സരങ്ങളിലും കുട്ടികൾക്ക് പുത്തൻ ഉണർവായി മാറുന്നു. സെപ്തംബർ 8 പരി.കന്യകാമറിയത്തിൻറെ ജന്മദിനാഘോഷ ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി അമ്മയ്ക്കൊരുമ്മ എന്ന പേരിൽ ഒരു ഫോട്ടോ ഷൂട്ട് നടത്തപ്പെട്ടത്. ജന്മദിനസമ്മാനമായി പരി.അമ്മയ്ക്ക് ഒരു സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് എടുത്ത് അയയ്ക്കുവാൻ നിർദ്ദേശിച്ചത്. അതിന്റെ ഭാഗമായി ക്നാനായ റീജിയണിലെ വിവിധ ഇടവകയിൽ നിന്നും മിഷണിൽ നിന്നും നൂറ് കണക്കിന് കുട്ടികൾ ഇതിൽ പങ്ക് ചേർന്ന് ചിത്രങ്ങൾ അയച്ചു തരുകയുണ്ടായി .ചിലർ മാതാവിന്റെ വേഷവിധാനങ്ങളോടു കൂടിത്തന്നെ ഇതിൽ അവേശത്തോടെ പങ്കെടുത്തു.