Thursday, December 26, 2024

HomeUS Malayaleeഇന്ത്യയിലെ 74 ഗ്രാമങ്ങള്‍ ദത്തെടുക്കും: എഎപിഐ പ്രസിഡന്റ് അനുപമ

ഇന്ത്യയിലെ 74 ഗ്രാമങ്ങള്‍ ദത്തെടുക്കും: എഎപിഐ പ്രസിഡന്റ് അനുപമ

spot_img
spot_img

പി.പി. ചെറിയാന്‍

ന്യുയോര്‍ക്ക് : 75ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലെ 75 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ പ്രസിഡന്റ് അനുപമ ഗോട്ടിമുകുള അറിയിച്ചു.

സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ മീറ്റിലാണ് പദ്ധതിയുടെ തുടക്കം കുറിച്ചതെന്ന് ഡോ. സതീഷ്, ഡോ. ജഗന്‍, ഡോ. റാം എന്നീ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

ഷിക്കാഗോ, ന്യുയോര്‍ക്ക്, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റാ കോണ്‍സുല്‍ ജനറല്‍മാരും, സാന്‍ഫ്രാന്‍സിസ്‌ക്കൊ ഡപ്യൂട്ടി കോണ്‍സുല്‍ ജനറലും, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ ജിത് സിങ്ങും മീറ്റിങ്ങില്‍ പങ്കെടുത്തു.

ഗ്ലോബല്‍ ടെലി ക്ലിനിക്ക്‌സ് ഇന്‍കോയുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും എഎപിഐ ഏറ്റെടുക്കും. ഇന്ത്യയിലെ 700,000 വില്ലേജുകളില്‍ ഭൂരിപക്ഷം ജനങ്ങള്‍ക്കും കുടിവെള്ളത്തിന്റെ അപര്യാപ്തത ഉണ്ടെന്ന് എഎപിഐ ചെയര്‍മാന്‍ ഡോ. സതീഷ് പറഞ്ഞു.

ആരോഗ്യ സംരക്ഷണ രംഗത്തു ഇന്ത്യക്കാര്‍ കാര്യമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് 71 വര്‍ഷമാണെന്നും പ്രസിഡന്റ് ഇലക്ട് ഡോ. രവി കോളി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments