Sunday, September 8, 2024

HomeUS Malayaleeവാക്‌സിനേഷന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 73 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ രാജിവെച്ചു

വാക്‌സിനേഷന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 73 സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ രാജിവെച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

ചിക്കാഗൊ: ചിക്കാഗോ മേയര്‍ ലോറി ലൈറ്റ് ഫുട്ട് എല്ലാ സിറ്റി ജീവനക്കാരും, (ബസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ) ഒക്ടോബര്‍ 15ന് മുമ്പ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധഇച്ചതിനെ തുടര്‍ന്ന് 73 െ്രെഡവര്‍മാര്‍ രാജിവെച്ചു.

മേയറുടെ ഉത്തരവ് അനുസരിക്കുകയോ, പുറത്തുപോകുകയോ മാത്രമല്ല ഡ്രൈവര്‍മാര്‍ക്ക് കരണീയമായിട്ടുണ്ടായിരുന്നത്.

െ്രെഡവര്‍മാര്‍ രാജിവെച്ചതോടെ സിറ്റിയുമായി കരാറുണ്ടാക്കിയിരുന്ന ബസ്സ് കമ്പനികള്‍ക്ക് വിദ്യാര്‍ത്ഥികളെ സ്ക്കൂളില്‍ കൊണ്ടു പോകുന്നതിന് യൂബര്‍, ലിഫ്റ്റ് കമ്പനികളെ ആശ്രയിക്കേണ്ടതായി വന്നു. 1000 ഡോളര്‍ വീതമാണ് സിറ്റി ഈ ആവശ്യത്തിനുവേണ്ടി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത്.

യൂബര്‍, ലിഫ്റ്റ് കമ്പനികളുമായി വിദ്യാര്‍ഥികളെ നേരിട്ട് സ്ക്കൂളില്‍ എത്തിക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുമെന്ന് മേയര്‍ പറഞ്ഞു.

ആഗസ്റ്റ് 30നാണ് ചിക്കാഗൊ പബ്ലിക്ക് സ്ക്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനോടകം 10 ശതമാനം െ്രെഡവര്‍മാര്‍ ജോലി രാജിവെച്ചു.

ഏകദേശം 2100 കുട്ടികള്‍, ഇതില്‍ ആയിരത്തോളവും സ്‌പെഷ്യല്‍ എഡുക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ബസ്സ് സൗകര്യങ്ങള്‍ ലഭ്യമല്ലാ എന്ന് ചൂണ്ടികാണിച്ചു സന്ദേശം അയച്ചതായി സ്ക്കൂള്‍ അധികൃതര്‍ അറിയിച്ചു.

ചിക്കാഗൊ ഡിസ്ട്രിക്റ്റില്‍ നാനൂറിലധികം സ്ക്കൂള്‍ ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments