Sunday, September 8, 2024

HomeUS Malayaleeസെക്കന്‍ഡുകള്‍ മതി ബൈഡനെ ഇടിച്ചിടാന്‍: ട്രംപ്

സെക്കന്‍ഡുകള്‍ മതി ബൈഡനെ ഇടിച്ചിടാന്‍: ട്രംപ്

spot_img
spot_img

ഫ്‌ളോറിഡ: ബോക്‌സിങ് മത്സരം നടത്തുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ സെക്കന്‍ഡുകള്‍ കൊണ്ട് ഇടിച്ചിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്.

ഫ്‌ളോറിഡയിലെ ഹോളിവുഡ് സെമിനോള്‍ ഹാര്‍ഡ് റോക് കാസിനോയില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡും വിറ്റര്‍ ബെല്‍ഫോര്‍ട്ടും തമ്മിലുള്ള ബോക്‌സിങ് പോരാട്ടത്തിന് മുന്നോടിയായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്.

ഇവാന്‍ഡര്‍ ഹോളിഫീല്‍ഡ്‌വിറ്റര്‍ ബെല്‍ഫോര്‍ട്ട് പോരാട്ടത്തില്‍ കമന്‍േററ്ററിന്‍െറ റോളില്‍ ട്രംപ് എത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഫോണിലൂടെ പങ്കെടുത്ത ട്രംപിനോട് അവതാരകന്‍ താങ്കള്‍ക്ക് ആരുടെയെങ്കിലും ഒപ്പം ബോക്‌സിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.

‘എനിക്ക് ലോകത്തിലെ ആരെയെങ്കിലും തിരഞ്ഞെടുക്കേണ്ടി വന്നാല്‍, ഞാന്‍ പ്രൊഫഷണല്‍ ബോക്‌സര്‍മാരെ ഒഴിവാക്കും.

എന്‍െറ ഏറ്റവും എളുപ്പമുള്ള പോരാട്ടം ജോ ബൈഡനെതിരേ ആയിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം അയാളെ വളരെ വേഗത്തില്‍ തോല്‍പ്പിക്കാനാവുമെന്ന് ഞാന്‍ കരുതുന്നു’ട്രംപ് പറഞ്ഞു.

‘ഒരിക്കല്‍ എന്നെ അഴികള്‍ക്കുള്ളില്‍ ആക്കുമെന്നും ഞാന്‍ വലിയ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്‌സിങ്ങില്‍ ആദ്യത്തെ കുറച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബൈഡന്‍ വീഴുമെന്ന് ഞാന്‍ കരുതുന്നു’ട്രംപ് അവതാരകനോട് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ വൈറലായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments