ചിക്കാഗോ: എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 31-നു വി. യൂദാ തദേവൂസിന്റെ പെരുനാള്‍ ആഘോഷിക്കുന്നു. ആന്റോ കവയ്ക്കലിന്റെ (എസ്എംസിസി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ്) അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പെരുന്നാളിനു വേണ്ട ഒരുക്കങ്ങളെപ്പറ്റി വിശദീകരിച്ചു.
പ്രാര്‍ത്ഥനയായിരിക്കണം തിരുനാളിന്റെ ഒരുക്കത്തില്‍ മുന്‍പന്തിയില്‍ വേണ്ടതെന്ന് ഐക്യകണ്‌ഠ്യേന എല്ലാവരും പറയുകയുണ്ടായി. പെരുന്നാളിന്റെ ഒരുക്കത്തിനായുള്ള പത്തുദിവസത്തെ നൊവേനയിലും കുര്‍ബാനയിലും എസ്.എം.സി.സി അംഗങ്ങളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് അറിയിക്കുകയുണ്ടായി.
സജി കാവാലം പെരുന്നാള്‍ കോര്‍ഡിനേറ്ററായിരിക്കും. ആന്റോ കവലയ്ക്കല്‍ (പ്രസിഡന്റ്), ഷാജി കൈലാത്ത് (സെക്രട്ടറി), ബിജു വര്‍ഗീസ് (ട്രഷറര്‍), ജോസ് മഴുവഞ്ചേരി, വിജയന്‍ കടമപ്പുഴ, ഷിബു അഗസ്റ്റിന്‍, മേഴ്‌സി കുര്യാക്കോസ്, ഷിജി ചെറയില്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.