Wednesday, February 5, 2025

HomeUS Malayaleeഫ്‌ളോറിഡയിലെ റോഡിന് ഗാന്ധി സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തു

ഫ്‌ളോറിഡയിലെ റോഡിന് ഗാന്ധി സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തു

spot_img
spot_img

ജോര്‍ജ് മാലിയില്‍

സൗത്ത് ഫ്‌ളോറിഡ: ഭാരതം എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍, അമേരിക്കയിലെ ഫ്‌ളോറിഡയിലെ Ctiy of Davie ‘Gandhi Street’ എന്ന് ഒരു റോഡിന് നാമകരണം ചെയ്തു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സിറ്റിയെ സമീപിച്ചത്.

സെപ്റ്റംബര്‍ 22-നു നടന്ന സിറ്റി കമ്മീഷന്‍ മീറ്റിങ്ങില്‍ ആണ് മേയര്‍ ജൂഡി പോള്‍ കൊണ്ടുവന്ന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചത്. 2012 ല്‍ സിറ്റി ഓഫ് ഡേവിയില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചതും മേയര്‍ ജൂഡി പോളിന്റെ നേതൃത്വത്തിലാണ്.

സിറ്റി കമ്മീഷന്‍ മീറ്റിങ്ങില്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയെ പ്രതിനിധീകരിച്ച്, പ്രസിഡന്റ് ജോര്‍ജ് മാലിയില്‍, പൊളിറ്റിക്കല്‍ കോര്‍ഡിനേറ്റര്‍ സാജന്‍ മാത്യൂ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജെയിംസ് മറ്റപ്പറമ്പത്ത്, ട്രഷറര്‍ മോന്‍സി ജോര്‍ജ് , മുന്‍ പ്രസിഡന്റുമാരായ ബാബു കല്ലിടുക്കില്‍, സജി സക്കറിയ, ഭാരവാഹികളായ ടോം ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ രണ്ടാം തീയതി ഗാന്ധിജയന്തിയോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിലേക്ക് കേരള സമാജം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. Location: 14900 Stirling Road, Davie, FL 3331.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാലിയില്‍: 957 655 4500, സാജന്‍ കുര്യന്‍: 954 247 8368.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments