ചിക്കാഗോ: ജനമനസുകളിൽ ഓർമ്മകൾ ബാക്കിയാക്കി അകാലത്തിൽ കടന്നു പോയ പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച്ചിക്കാഗോ പൗരാവലി . എൽ ഡി എഫ് ചിക്കാഗോ വിളിച്ചു ചേർത്ത അനുശോചന മീറ്റിംങ്ങിൽ ഘടക കക്ഷി നേതാക്കളും വിവിധ പാർട്ടി നേതാക്കളും പ്രത്യയശാസ്ത്ര വ്യത്യാസം മറന്ന് പങ്കെടുത്തു.
സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും , സംസ്ഥാന ആഭ്യന്തര, വിനോദ സഞ്ചാര വകുപ്പു മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചനമർപ്പിക്കാൻ ചിക്കാഗോ മലയാളി അസ്സോസിയേഷൻ ഹാളിൽ കൂടിയ യോഗത്തിൽ ചിക്കാഗോ എൽ ഡി എഫ് കൺവീനർ പീറ്റർ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.
ഇടതു നേതാക്കളായ ഐപ്പ് വർഗ്ഗീസ്, ബിജി ഫിലിപ്പ് എടാട്ട്, റോയി മുളകുന്നം, ജോൺ പട്ടപതി തുടങ്ങിയവരും , പ്രവാസി കേരളാ കോൺഗ്രസ് യു എസ് ഏ യുടെ ചെയർമാൻ ജെയ്ബു മാത്യു കുളങ്ങര, ഇൻഡ്യൻ ഓവർസീസ്സ് കോൺഗ്രസ് ചെയർമാൻ തോമസ് മാത്യു, ഐ ഓ സി ചിക്കാഗോ ചാപ്റ്റർ പ്രസിഡൻറ് സന്തോഷ് നായർ, മുൻ പ്രസിഡൻറ് സതീശൻ നായർ, ഫൊക്കാനയെ പ്രതിനിധികരിച്ച് പ്രവീൺ തോമസ്, ഫോമയെ പ്രതിനിധികരിച്ച് റീജിയണൽ വൈസ് പ്രസിഡൻറ് റ്റോമി ഇടത്തിൽ, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ പ്രസിഡൻറ് സ്റ്റീഫൻ കിഴക്കേകുറ്റ്, കേരള അസ്സോസിയേഷൻ പ്രസിഡൻറ് ആന്റോ കവലയ്ക്കൽ, കേരളയ്റ്റ് അസ്സോസിയേഷൻ പ്രസിഡൻറ് ബിജി എടാട്ട്, കെ സി സി എൻ ഏ ക്കുവേണ്ടി തോമസ് പൂതക്കരി, ക്ലബുകളെ പ്രതിനിധികരിച്ച് റ്റോമി അമ്പനാട്ട്, ബിജി സി മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.