ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സ്റ്റാഫോഡ് മര്‍ഫി റോഡ് അവന്യൂവിനു സമീപമുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥി ജസ്റ്റിന് സുനില്‍ വര്‍ഗീസിന്റെ (19) സംസ്കാരം നവംബര്‍ നാലാം തീയതി ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പിയര്‍ലാന്‍ഡിലെ സൗത്ത്പാര്‍ക്ക് സെമിട്രിയില്‍ (1310 N. Main pearland TX 77581) നടക്കും.
മെമ്മോറിയല്‍ സര്‍വീസുകളുടെ വിവരങ്ങള്‍: വ്യൂവിങ് സര്‍വീസ് നവംബര്‍ മൂന്നാം തീയതി ബുധനാഴ്ച വൈകുന്നേരം 5 മണി മുതല്‍ 8.45 വരെ സ്റ്റാഫോഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍. (2411 5th Street Stafford, TX 77477). നവംബര്‍ നാലാം തീയതി രാവിലെ 9.30ന് സ്റ്റാഫോഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഹോം ഗോയിങ് സര്‍വീസ് നടക്കും.
ഒക്ടോബര്‍ 29-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഏവരെയും ദുഖത്തിലാഴ്ത്തിയ അപകടമുണ്ടായത്. ജസ്റ്റിന് ഓടിച്ചിരുന്ന വാഹനത്തില്‍ പുറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം സംഭവച്ചത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന് സംഭവ സ്ഥലത്തു വെച്ച് തല്‍ക്ഷണം മരിച്ചു.
ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ ജസ്റ്റിന് വര്‍ഗീസ് കൊടുന്തറ സുനില്‍ വര്ഗീസ്ഗീത ദമ്പതികളുടെ മകനാണ്. ഷുഗര്‍ലാന്‍ഡ് ബ്രദറണ്‍ അസംബ്ലി അംഗങ്ങളാണ്. സഹോദരങ്ങള്‍: ജേമി, ജീന.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമുവേല്‍ തോമസ് (ഹൂസ്റ്റണ്‍ ) 832 563 0463