അനിൽ മറ്റത്തികുന്നേൽ
ചിക്കാഗോ: തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഈ വർഷത്തെ IPCNA മീഡിയ കോണ്ഫ്രന്സിന്റെ ഗോൾഡൻ സ്പോൺസർ ആകുന്നു.
ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജരും ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഔദ്യോഗിക വക്താവും കൂടിയായ ഫാ സിജോ പന്തപ്പള്ളിലാണ് നവംബർ 11 മുതൽ 14 വരെ റിനയസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപെടുന്ന മീഡിയ കോൺഫറൻസിന് ഗോൾഡൻ സ്പോൺസർ എന്ന നിലക്കുള്ള പിന്തുണ അറിയിച്ചത്.
മധ്യകേരളത്തിന് അഭിമാനമായികൊണ്ട് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴുവര്ഷങ്ങളായി പ്രവർത്തിക്കുന്ന ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇന്ന് കേരളത്തിന്റെ ആരോഗ്യ ഭൂപടത്തിൽ അന്താരാഷ്‌ട്ര നിലവാരവും അതെ സമയം തന്നെ സ്തുത്യർഹവും സേവന സന്നദ്ധയും കൊണ്ട് ശ്രദ്ധേയമായ ഹോസ്പിറ്റലാണ്.
24 മണിക്കൂറും അന്താരാഷ്ട്ര നിലവാരത്തിൽ ജനങ്ങൾക്ക് ആരോഗ്യ സേവനം നൽകിവരുന്ന ഈ ആശുപത്രിയുടെ ഭാഗമായി വിപുലമായ സൗകര്യങ്ങളാണ് നിലവിലുള്ളത്. മികച്ച സൗകര്യങ്ങളോടൊപ്പം മികച്ച പ്രവർത്തനപരിചയമുള്ള ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെയുള്ള ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരും കൂടി ചേരുമ്പോൾ തിരുവല്ല നഗരം കേരളത്തിന്റെ ആരോഗ്യമേഖലയിൽ ശ്രദ്ധേയമാവുകയാണ്.
ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ കോൺഫറൻസിന്റെ ഭാഗമാകുവാൻ സന്മനസ്സ് കാണിച്ച ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഭാരവാഹികൾക്ക് നന്ദി അറിയിക്കുന്നതായി ഇന്ത്യ പ്രസ്സ് ക്ലബ്ബ് എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് ട്രഷറർ ജീമോൻ ജോർജ്ജ് അറിയിച്ചു.
ഇതിനകം തന്നെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞിരിക്കുന്ന മീഡിയ കോൺഫറൻസിന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നൽകുന്ന പിന്തുണ അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തകർ ഏറെ വിലമതിക്കുന്നതായി അദ്ദേഹം അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)