പി.പി.ചെറിയാന്‍
വെര്‍ജീനിയ: രാഷ്ട്രം ഉറ്റു നോക്കിയ വിര്‍ജിനിയ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്ലെന്‍ യംഗ് കിൻ വിജയിച്ചു. 95 ശതമാനം വോട്ട് എണ്ണിയപ്പോൾ യോംഗ് കിന് 50.7 ശതമാനം വോട്ട്. 1,677,436 വോട്ട്.
ഡമോക്രാറ്‌റിക് സ്ഥാനാര്‍ത്ഥിയും ഗവര്‍ണ്ണറുമായ ടെറി മകോലിഫിനു 1,610,142 വോട്ട് (48 .6 ശതമാനം)14 ശതമാനം വോട്ട് എണ്ണിയപ്പോഴാണിത്.
മകോലിഫ് ജയിക്കുമെന്ന് പ്രസിഡന്റ് ബൈഡൻ അവകാശപ്പെട്ടു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ ബൈഡൻ പത്ത് ശതമാനം കൂടുതൽ വോട്ട് നേടിയാണ് ഇവിടെ വിജയിച്ചത്.
മുൻ പ്രസിഡന്റ് ട്രംപിന്റെ അനുചരനാണ് യംഗ് കിങ്. അദ്ദേഹം ജയിച്ചാൽ ട്രംപ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ അത് ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു.
ടെറി മകോലിഫ് പരാജയപെട്ടതോടെ ബ്ലൂ സ്റ്റേറ്റായ വെര്‍ജീനിയ റെഡിലേക്ക് മാറുകയാണ്. വ്യവസായ സംരംഭകനാണ് പുതിയ ഗവർണർ .