ന്യൂജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ മിഷന്‍ ഞായര്‍ ആചരണത്തോടനുബന്ധിച്ചു നടത്തിയ മിഷന്‍ കാര്‍ണിവല്‍ ആവേശകരമായി. ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ സി.സി.ഡി, ഇന്‍ഫന്റ്, യൂത്ത്, മെന്‍സ് തുടങ്ങിയ വിവിധ മിനിസ്ട്രികളുടെ പങ്കാളിത്തത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. ബിന്‍സ് ചേത്തലില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിച്ചു.
കുട്ടികള്‍ നടത്തിയ വിവിധ കളികളിലും മെന്‍സ് മിനിസ്ട്രി ഒരുക്കിയ ഫുഡ് സ്റ്റാളിലും യൂത്ത് മിനിസ്ട്രി ഒരുക്കിയ മെഹന്തി സ്റ്റാളിലും ഏവരും ആവേശത്തോടെ പങ്കെടുത്തു. പള്ളിയുടെ പാര്‍ക്കിംഗ് സ്ഥലത്ത് ക്രമീകരിച്ച അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ പങ്കുചേര്‍ന്നു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന വിവിധ പോസ്റ്ററുകളും സ്റ്റാളുകളും കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിരുന്നു.