Tuesday, December 24, 2024

HomeUS Malayaleeഫീനിക്സ് മാർത്തോമ്മാ ദേവാലയത്തിന്റെ കൂദാശ ശനിയാഴ്ച

ഫീനിക്സ് മാർത്തോമ്മാ ദേവാലയത്തിന്റെ കൂദാശ ശനിയാഴ്ച

spot_img
spot_img

ഷാജി രാമപുരം

അരിസോണ: മാർത്തോമ്മാ സഭയുടെ അരിസോണ സംസ്ഥാനത്തെ ഫീനിക്സ് മാർത്തോമ്മാ ദേവാലയത്തിന്റെ കൂദാശ കർമ്മം നാളെ (ശനി) രാവിലെ 10 മണിക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് നിർവഹിക്കും.

1990 ൽ ചെറിയ പ്രാർത്ഥനാ കൂട്ടമായി ഫിനിക്സിൽ തുടക്കം കുറിച്ചു. 2006 ൽ കോൺഗ്രിഗേഷനായി ആരാധന നടത്തുവാൻ സഭ അനുവാദം നൽകി. 2013 ൽ ഇടവകയായി പ്രഖ്യാപിച്ചു. ഈ നാളുകളിൽ ആരാധന നടത്തിയിരുന്നത് വാടക നൽകിയുള്ള ദേവാലയത്തിൽ ആയിരുന്നു. ഇപ്പോൾ ഫിനിക്സിലെ മോഹാവേ സ്ട്രീറ്റിൽ (401 E.Mohave St, Phoenix, AZ 85004) പുതിയ ദേവാലയം ആരാധനക്കായി സ്വന്തമാക്കി.

റവ.ഗീവർഗീസ് കൊച്ചുമ്മൻ (ഇടവക വികാരി), ഡോ.സൈമൺ തോമസ് (വൈസ്. പ്രസിഡന്റ്), കിരൺ കോശി (സെക്രട്ടറി), ജോസഫ് ചെറിയാൻ (ട്രസ്റ്റി), ജോൺസൺ പി.ജോർജ് (അക്കൗണ്ടന്റ്)എന്നിവരുടെ നേതൃത്വത്തിലുള്ള കൈസ്ഥാന സമിതിയാണ് ഇടവക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

സ്വന്തമായ കെട്ടിടത്തിൽ ആരാധന നടത്തണം എന്ന ഈ പ്രദേശത്തെ മാർത്തോമ്മാ വിശ്വാസികളുടെ അനേക വർഷത്തെ ആഗ്രഹമാണ് പുതിയ ദേവാലയത്തിന്റെ കൂദാശയോടുകൂടി സഫലീകരിക്കുന്നത്. അലക്സ് കോലത്തിന്റെ (ബിൽഡിംഗ് കമ്മറ്റി കൺവീനർ) നേതൃത്വത്തിലുള്ള വിവിധ സബ് കമ്മറ്റികളുടെ നിർലോപമായ സഹായസഹകരണമാണ് പുതിയ ദേവാലയം ഇത്രവേഗം ആരാധനക്കായി ഒരുക്കുവാൻ ഇടയായത്.

നാളെ നടക്കുന്ന കൂദാശ കർമ്മത്തിലേക്കും തുടർന്നു നടത്തപ്പെടുന്ന പൊതുസമ്മേളനത്തിലേക്കും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഗീവർഗീസ് കൊച്ചുമ്മൻ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments