ബിജു ചെറിയാന്‍
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഏകദിന കസിനോ ട്രിപ്പ് ശനിയാഴ്ച നടക്കും. ന്യൂയോര്‍ക്കിലെ പ്രശസ്തമായ കറ്റ്‌സ്‌ക്കില്‍സ് വേള്‍ഡ് റിസോര്‍ട്ടിലേക്ക് നടത്തുന്ന യാത്ര രാവിലെ എട്ടുമണിക്ക് സെന്റ് റീത്താസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കും.
കോവിഡ് വ്യാപനം മൂലം രണ്ടു വര്‍ഷത്തോളമായി സാമൂഹ്യ-സാംസ്‌കാരിക-വിനോദ പരിപാടികള്‍ക്ക് നേരിട്ട തടസ്സങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് നടത്തുന്ന ഈ പരിപാടിക്ക് ആവേശകരമായ പിന്തുണയാണ് ലഭ്യമായത്.
പങ്കെടുക്കുന്നവര്‍ക്കായി മലയാളി അസോസിയേഷന്‍ കേരളീയ പ്രഭാതഭക്ഷണം ഒരുക്കുന്നുണ്ട്. രാവിലെ 8 മണിക്ക് യാത്ര പുറപ്പെടുന്ന സംഘം വൈകിട്ട് 8 മണിക്ക് മടങ്ങിയെത്തും. ജോസ് വര്‍ഗീസ് ആണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍. അസോസിയേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, വൈസ് പ്രസിഡന്റ് ഡൊമിനിക്ക് എഡ്വേര്‍ഡ്, സെക്രട്ടറി അലക്‌സ് തോമസ്, ജോ. സെക്രട്ടറി കുസുമം ചെത്തിക്കോട്ട്, ട്രഷറര്‍ ഡെയ്‌സി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ഇതര മാനേജിംഗ് കമ്മിറ്റിയംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അലക്‌സ് തോമസ് (സെക്രട്ടറി) 914 473 0142, ജോസ് വര്‍ഗീസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 917 817 4115).