അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: ഈ വ്യാഴാഴ്ച മുതല്‍ ചിക്കാഗോയില്‍ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മീഡിയാ കോണ്‍ഫ്രന്‍സില്‍ ബഹുമാന്യനായ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. ഇതിനകം തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്ന മീഡിയാ കോണ്‍ഫ്രന്‍സില്‍ എന്‍.കെ പ്രേമചന്ദ്രന്റെ സാന്നിധ്യം പരിപാടികള്‍ക്ക് ഊര്‍ജം പകരും. 2014 മുതല്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള ലോക സഭാംഗവും മുന്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭ അംഗവുമായിന്നു. കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.പി നേതാവാണ് എന്‍.കെ പ്രേമചന്ദ്രന്‍.
എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജില്‍ നിയമ പഠനത്തിന് ചേരുകയും, 1985ല്‍ കേരള സര്‍വ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ആര്‍.എസ്.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഓള്‍ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ഐ.പി.എസ്.യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ പ്രേമചന്ദ്രന്‍ ആര്‍.എസ്.പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്.
1996 ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1998ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2006 വരെ രാജ്യസഭ അംഗമായും പ്രവര്‍ത്തിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറയില്‍ ആര്‍.എസ്.പി (ബി)യുടെ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായിരുന്ന ഷിബു ബേബി ജോണിനെ തോല്പിച്ച് വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായി. ആ കാലയളവില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മേല്‍ക്കൈയെടുത്തത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് കൊല്ലത്ത് നിന്ന് മത്സരിച്ചത്. ആ മത്സരത്തില്‍ സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബിയെ പരാജയപ്പെടുത്തി ലോക വീണ്ടും 2019ല്‍ സി.പി.എമ്മിന്റെ മുന്‍ രാജ്യസഭാംഗമായ കെ.എന്‍. ബാലഗോപാല്‍നെ തോല്‍പ്പിച്ച് കൊല്ലത്ത് നിന്ന് ലോക സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016 ലെ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് എന്‍.കെ. പ്രേമചന്ദ്രന്‍ അര്‍ഹനായിരുന്നു.
മികച്ച പാര്‍ലിമെന്റേറിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീ എന്‍ കെ പ്രേമചന്ദ്രന്റെ ചിക്കാഗോ മീഡിയാ കോണ്‍ഫ്രന്‍സിലേക്കുള്ള ആഗമനം ഏറെ ആവേശത്തോടെയാണ് അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ വീക്ഷിക്കുന്നത് എന്നു ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
കേരളത്തില്‍ നിന്നും നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി അതിഥികള്‍ എത്തുന്ന ഈ കണ്‍വെന്‍ഷനില്‍ അര്‍ത്ഥസമ്പുഷ്ടമായ നിരവധി പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്ന് നാഷണല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍ അറിയിച്ചു. എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഈ കോണ്‍ഫെറെസിലേക്ക് സ്വാഗതം ചെയ്യുന്നതായി നാഷണല്‍ ട്രഷറര്‍ ജീമോന്‍ ജോര്‍ജ് പറഞ്ഞു.